രാംനഗർ (ജമ്മു&കശ്‌മീർ) :രാംനഗർ ഫോറസ്‌റ്റ് ഡിവിഷനിൽ വൻ തീപിടിത്തം. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്‌ച (ജൂണ്‍ 2) പുലർച്ചെയാണ് സംഭവം.
അതേസമയം, ജമ്മു കശ്‌മീരിലെ ഉധംപൂർ ജില്ലയിലെ ഗംഗേര കുന്നിൽ ഞായറാഴ്‌ച കാട്ടുതീ പടർന്നതായി അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് തീ നിയന്ത്രണവിധേയമാക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക കണക്കനുസരിച്ച്, തീപിടിത്തത്തിൽ വൻ നാശനഷ്‌ടം ഉണ്ടായതായും വൻതോതിൽ കാട്ടാനകൾ ചരിഞ്ഞതായും കോടിക്കണക്കിന് രൂപയുടെ തടി നശിച്ചതായും കണക്കാക്കുന്നു.
അതേസമയം ജമ്മു കശ്‌മീരിലെ ഉധംപൂർ ജില്ലയിലെ ദയാ ധറിൽ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടുതീ സാന്നിധ്യമുണ്ട്. അഗ്നിശമന സേന തുടര്‍ച്ചയായി തീ കെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല.