കേരളം

kerala

ETV Bharat / bharat

മധുര തിരുമംഗലത്തിന് സമീപം വാഹനാപകടം; കുട്ടിയുൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം - road accident near Madurai - ROAD ACCIDENT NEAR MADURAI

മരിച്ചത് ഒരു കുടുംബത്തിലെ അംഗങ്ങളായ നാലുപേരും, ബൈക്ക് യാത്രികനും.

TIRUMANGALAM MADURAI  ROAD ACCIDENT  മധുരൈയില്‍ വാഹനാപകടം  ഇരുചക്രവാഹനത്തിൽ കാർ ഇടിച്ച് അപകടം
Five people, including a child killed in road accident near Madurai

By ETV Bharat Kerala Team

Published : Apr 10, 2024, 12:08 PM IST

മധുര : തമിഴ്‌നാട്ടിലെ മധുരയ്‌ക്കടുത്തുള്ള തിരുമംഗലത്ത് കാറും, ബൈക്കും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലുപേരും, ബൈക്ക് യാത്രികനുമാണ് വാഹനാപകടത്തില്‍ മരിച്ചത്.

മധുര നഗരത്തിലെ വില്ലപുരം സ്വദേശിയായ കനഗവേലും കുടുംബവുമാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന കനഗവേലും ഭാര്യ കൃഷ്‌ണകുമാരിയും, ബന്ധുവായ നാഗജ്യോതിയും, എട്ടു വയസുള്ള കുട്ടിയും മരിച്ചു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച പാണ്ടിയും മരിച്ചു. പേരക്ക വിൽപനക്കാരനാണ് പാണ്ടി.

തലവായ്‌പുരം മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം പോയശേഷം ഇന്ന് (10-04-2024) രാവിലെ തിരികെ മധുരയിലേക്ക് കാറിൽ വരികയായിരുന്നു കനഗവേലും കുടുംബവും. ഇതിനിടെയാണ് അപകടം ഉണ്ടായത്.

തിരുമംഗലത്തിന് സമീപം ശിവരക്കോട്ടയിലെ നാലുവരിപ്പാതയിലൂടെ കാർ സഞ്ചരിക്കുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ പാണ്ടി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചു. അതേസമയം ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ കനകവേലിന്‍റെ കാർ നിയന്ത്രണം വിട്ട് ഇരുചക്ര വാഹനത്തിൽ തന്നെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നടുവിലെ ഭിത്തിയിൽ ഇടിച്ച് ഇരു വാഹനങ്ങളും മറിഞ്ഞു. ഇരു വാഹനങ്ങളിലായി യാത്ര ചെയ്‌തിരുന്ന അഞ്ചുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അപകടത്തിൽ കള്ളിക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ (09-04-2024) തിരുപ്പൂർ ജില്ലയിലെ വെള്ളക്കോവിലിനു സമീപവും വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചിരുന്നു.

ALSO READ :ഛത്തീസ്‌ഗഡിൽ വൻ അപകടം; ബസ് മറിഞ്ഞ് 12 പേർ മരിച്ചു - DURG BUS ACCIDENT

ABOUT THE AUTHOR

...view details