ഭുവനേശ്വർ:രാജ്യത്ത് ലോക്‌സഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഒഡിഷയിൽ നാല് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം ഒഡിഷ, ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടെടുപ്പും പുരോഗമിക്കുകയാണ്.
ഒഡിഷ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി - Polling in Odisha begins - POLLING IN ODISHA BEGINS
ഒഡിഷയിൽ ജനവിധി തേടുന്നത് 37 എംപി സ്ഥാനാർഥികളും 243 എംഎൽഎ സ്ഥാനാർഥികളും.
Published : May 13, 2024, 8:47 AM IST
ഒഡിഷയിലെ 28 നിയസഭ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുമ്പോൾ ആന്ധ്രാപ്രദേശിലെ 175 നിയമസഭ സീറ്റുകളിലേക്കാണ് തിങ്കളാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. ആകെ 37 എംപി സ്ഥാനാർഥികളും 243 എംഎൽഎ സ്ഥാനാർഥികളുമാണ് ഒഡിഷയിൽ ജനവിധി തേടുന്നത്. ബിജെഡി, ബിജെപി, കോൺഗ്രസ് നേതാക്കൾ ഇവിടെ മത്സരരംഗത്തുണ്ട്. നബരംഗ്‌പൂർ, കോരാപുട്ട്, കലഹണ്ടി, ബെർഹാംപൂർ തുടങ്ങിയ മണ്ഡലങ്ങളിലാണ് പോളിങ്.
ഒഡിഷയിൽ നാല് ഘട്ടങ്ങളിലായാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 147 സീറ്റുകളിൽ 28 സീറ്റുകളിലേക്കാണ് ആദ്യഘട്ടമായ ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചത്.