ശ്രീനഗർ: കശ്‌മീരിലെ ഗന്ദർബാൽ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ ശ്രീനഗർ-ലേ ദേശീയ പാത തകര്‍ന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചതായി ട്രാഫിക് കൺട്രോൾ റൂം അറിയിച്ചു.
കശ്‌മീരിലും മേഘവിസ്‌ഫോടനം; ശ്രീനഗർ-ലേ ദേശീയ പാത തകര്‍ന്നു, യാത്രാനിരോധനം - Srinagar Leh Highway Closed - SRINAGAR LEH HIGHWAY CLOSED
കശ്‌മീരിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ശ്രീനഗർ-ലേ ദേശീയ പാത തകര്‍ന്നു. അനിശ്ചിത കാലത്തേക്ക് ദേശീയ പാതയിലൂടെയുളള ഗതാഗതം നിര്‍ത്തിവച്ചു.
Srinagar-Leh Highway (ANI)
Published : Aug 4, 2024, 1:07 PM IST
കൂടാതെ, മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാർപ്പിടങ്ങൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Also Read:ഹിമാചലിലെ മേഘവിസ്‌ഫോടനം, കുളുവിലും ഷിംലയിലും വെള്ളപ്പൊക്കം; 6 പേര്‍ മരിച്ചു, 53 പേരെ കാണാതായി