ഹൈദരാബാദ്:അഡിറ്റീവ് മാനുഫാക്‌ചറിംഗ് (എഎം) സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച ലിക്വിഡ് റോക്കറ്റ് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) മറ്റൊരു നേട്ടം കൂടി കൈവരിച്ചു. പിഎസ്എല്‍വി അപ്പർ സ്റ്റേജിന്‍റെ പിഎസ്4 എഞ്ചിനാണ് ഇതിനായി ഉപയോഗിച്ചത്.
പരമ്പരാഗത മെഷീനിംഗ് രീതിയില്‍ വെൽഡിംഗ് റൂട്ടിൽ നിർമ്മിച്ച പിഎസ്4 എഞ്ചിനാണ് വാക്വം അവസ്ഥയിൽ 7.33 കെഎന്‍ ത്രസ്റ്റ് ഉള്ള പിഎസ്എല്‍വിയുടെ നാലാം ഘട്ടത്തിൽ ഉപയോഗിച്ചത്. പിഎസ്എൽവിയുടെ ആദ്യ ഘട്ടത്തിലെ (പിഎസ് 1) റിയാക്ഷൻ കൺട്രോൾ സിസ്റ്റത്തിലും (ആർസിഎസ്) ഇതേ എഞ്ചിനാണ് ഉപയോഗിച്ചത്.
ബഹിരാകാശ ഏജൻസി പറയുന്നതനുസരിച്ച്, എഞ്ചിനില്‍ നൈട്രജൻ ടെട്രോക്സൈഡിന്‍റെ ഭൂമിയിൽ സംഭരിക്കുന്ന ബൈപ്രൊപെല്ലന്‍റ് കോമ്പിനേഷനുകൾ ഓക്‌സിഡൈസറായും മോണോ മെഥൈൽ ഹൈഡ്രസൈൻ ഇന്ധനമായും പ്രഷർ-ഫെഡ് മോഡിലാണ് ഉപയോഗിച്ചത്. ഇത് വികസിപ്പിച്ചത് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്‍റര്‍ (എൽപിഎസ്‌സി) ആണ് .
ഡിസൈൻ ഫോർ അഡിറ്റീവ് മാനുഫാക്‌ചറിംഗ് എന്ന (ഡിഎഫ്എഎം) ആശയത്തിന് അനുയോജ്യമായ രീതിയിൽ എൽപിഎസ്‌സി എഞ്ചിനെ പുനർരൂപകൽപ്പന ചെയ്യുകയായിരുന്നു. അതുവഴി ഗണ്യമായ നേട്ടങ്ങളാണ് ഉണ്ടായത്. ഉപയോഗിച്ച ലേസർ പൗഡർ ബെഡ് ഫ്യൂഷൻ ടെക്‌നിക് ഭാഗങ്ങളുടെ എണ്ണം 14-ൽ നിന്ന് ഒറ്റത്തവണയായി കുറയ്ക്കുകയും 19 വെൽഡ് ജോയിൻ്റുകൾ ഒഴിവാക്കുകയും ചെയ്തു. ഒരു എഞ്ചിനു വേണ്ട അസംസ്‌കൃത വസ്‌തുക്കളുടെ ഉപയോഗവും ഗണ്യമായി ലാഭിക്കാന്‍ കഴിഞ്ഞു.