കേരളം

kerala

ETV Bharat / bharat

ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകും; അറിയാം ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

DAILY HOROSCOPE  ASTROLOGY PREDICTIONS  നിങ്ങളുടെ ഇന്ന്  ഇന്നത്തെ രാശിഫലം
Horoscope Predictions Today (ETV Bharat)

By ETV Bharat Kerala Team

Published : 24 hours ago

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. കായികം, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

കന്നി: ഇന്ന് നിങ്ങൾ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും, ഏത് ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കാൻ ശക്തി നല്‍കും. പേരും പ്രശസ്‌തിയും വര്‍ധിക്കാൻ സാധ്യത.

തുലാം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാകാൻ സാധ്യതയില്ല. മാനസികമായും ശാരീരികമായും സമ്മർദം അനുഭവപ്പെടാം. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യത. ജോലി സ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.

വൃശ്ചികം:ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിസാര പ്രശ്‌നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ തമ്മിൽ കലഹമുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ധ്യാനം ശീലമാക്കുക. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചിന്തകൾ ഒഴിവാക്കുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

ധനു: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. ബിസിനസ് പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാകും. ജോലിയിൽ മികവ് കാണിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ സഹകരണവും പിന്തുണയും ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

മകരം:ഇന്ന് വളരെ ഉത്‌പാദനക്ഷമമായ ഒരു ദിവസമായിരിക്കും. ഏറ്റെടുക്കുന്ന ഓരോ ചുമതലയിലും ശ്രദ്ധ വേണം‍. തൊഴില്‍രംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ വർധിപ്പിക്കും. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം നിങ്ങൾക്ക് ലഭിക്കും. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.

കുംഭം:ഇന്ന് ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങളെ അസ്വസ്ഥനാക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം.

മീനം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിസാര പ്രശ്‌നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ തമ്മിൽ കലഹമുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ധ്യാനം ശീലമാക്കുക. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചിന്തകൾ ഒഴിവാക്കുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

മേടം: നിങ്ങൾ ആരോഗ്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുക. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. കുടുംബവുമൊത്ത് ഒരു ചെറിയ യാത്ര പോകാൻ സാധ്യത. സാമൂഹ്യമായി പേരും പ്രശസ്‌തിയും വര്‍ധിക്കാൻ സാധ്യത.

ഇടവം:ഇന്ന് നിങ്ങള്‍ക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും വര്‍ധിക്കും. പ്രിയപ്പെട്ടവരോടൊപ്പം ഒരു യാത്ര പോകാൻ സാധ്യത. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും.

മിഥുനം:ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാം. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. ധ്യാനം ശീലിക്കുന്നത് നിങ്ങൾക്ക് ആശ്വാസം ലഭിക്കും.

കര്‍ക്കടകം:സുഖവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും ഇന്ന്. തൊഴിലിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം ആയിരിക്കും. അതിനാൽ തന്നെ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തീകരിക്കാൻ സാധിക്കും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

ABOUT THE AUTHOR

...view details