പട്‌ന:ബിഹാറില്‍നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി. പിന്നാക്ക വിഭാഗത്തിന്‍റെ സംവരണം 65 ശതമാക്കി ഉയര്‍ത്തിയ സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി. സര്‍ക്കാര്‍ ജോലികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള സംവരണമാണ് റദ്ദാക്കിയത്.
50 ശതമാനമുണ്ടായിരുന്ന സംവരണം 65 ആക്കി ഉയര്‍ത്തിയതോടെയാണ് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ തീരുമാനം 1992ലെ സംവരണ നിയമത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടി നടപടി. സംവരണം 50 ശതമാനത്തിന് കവിയരുതെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
2023 നവംബറിലാണ് ബിഹാറിലെ എസ്‌സി, എസ്‌ടി, ഒബിസി, ഇബിസി എന്നീ വിഭാഗങ്ങൾക്കുള്ള സംവരണം 50ൽ നിന്ന് 65 ശതമാനമായി ഉയർത്തികൊണ്ട് നിതീഷ് കുമാർ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ മൊത്തം സംവരണം 75 ശതമാനമായിരുന്നു. ഇതിനെതിരെ നിരവധി ഹർജികൾ ഹൈക്കോടതിയിൽ ഫയൽ ചെയ്‌തിരുന്നു. ഈ ഹർജികളിലാണ് ഇപ്പോൾ വിധി പുറപ്പെടുവിച്ചത്.