കേരളം

kerala

ETV Bharat / bharat

മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയയുടെ ഹര്‍ജിയില്‍ ഈഡിയോട് മറുപടി ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി - DELHI EXCISE POLICY CASE

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജിയും തുടർനടപടികൾക്കായി കോടതി ലിസ്‌റ്റ് ചെയ്‌തു.

MANISH SISODIA PLEA ON LIQUOR SCAM  മദ്യനയ അഴിമതി കേസ്  എഎപി മനീഷ്‌ സിസോദിയ  അരവിന്ദ് കെജ്‌രിവാള്‍
Arvind Kejriwal, Manish Sisodia (IANS)

By PTI

Published : Dec 2, 2024, 1:42 PM IST

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത് എഎപി നേതാവ് മനീഷ് സിസോദിയ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിനോട് മറുപടി ആവശ്യപ്പെട്ടു. ജസ്റ്റിസ് മനോജ് കുമാർ ഒഹ്‌രിയാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് മറുപടി ആവശ്യപ്പെട്ട് നോട്ടിസ് അയച്ചത്. സിസോദിയയുടെ ഹർജി ഡിസംബർ 20ന് പരിഗണിക്കാനായി മാറ്റി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ആം ആദ്‌മി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിൻ്റെ സമാനമായ ഹർജിയും തുടർനടപടികൾക്കായി ലിസ്‌റ്റ് ചെയ്‌തു. ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ കുറ്റം ചെയ്‌തതായി ആരോപിക്കപ്പെട്ട അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രോസിക്യൂഷന്‍ അനുമതി ലഭിക്കാതെയാണ് പ്രത്യേക ജഡ്‌ജി കുറ്റപത്രം പരിഗണിച്ചതെന്നതിനാല്‍ വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഡൽഹി മദ്യനയ അഴിമതി കേസ്:ഡൽഹി സർക്കാർ 2021 നവംബർ 17ന് മദ്യനയം പരിഷ്‌കരിച്ചു. പരിഷ്‌കരിച്ചപ്പോൾ ക്രമക്കേടുകൾ നടന്നതായും ലൈസൻസ് ഉടമകൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയതായും സിബിഐയും ഇഡിയും കണ്ടെത്തി. തുടര്‍ന്ന് അഴിമതി ആരോപണങ്ങള്‍ ഉയരുകയും 2022 സെപ്‌റ്റംബർ അവസാനത്തോടെ നയം റദ്ദാക്കുകയും ചെയ്‌തു. എക്സൈസ് നയം നടപ്പാക്കിയതിലെ ക്രമക്കേടുകള്‍ അന്വേഷിക്കാൻ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേന ശിപാർശ ചെയ്‌തതിന് പിന്നാലെ സിബിഐ കേസെടുക്കുകയായിരുന്നു.

Also Read:'മദ്യനയ അഴിമതി ബിജെപിയുടെ നുണക്കഥ, അത് സുപ്രീംകോടതി തിരിച്ചറിഞ്ഞു':മനീഷ് സിസോദിയ

ABOUT THE AUTHOR

...view details