കേരളം

kerala

ETV Bharat / bharat

പാസ്പോർട്ട് നൽകാൻ കൈക്കൂലി; പാസ്പോർട്ട് അസിസ്‌റ്റൻ്റുമാരടക്കം അഞ്ചുപേർക്കെതിരെ സിബിഐ കേസ് - Bribery

പാസ്പോർട്ട് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ പാസ്‌പോർട്ട് ഓഫീസ് ജീവനക്കാർ അടക്കം അഞ്ച് പേര്‍ക്കെതിരെ സിബിഐ കേസ്.

CBI  Passport Office Bribary  Central Bureau of Investigation  Ghaziabad RPO
CBI Files Case against Passport Assistants for Bribery

By ETV Bharat Kerala Team

Published : Mar 12, 2024, 10:44 PM IST

ന്യൂഡൽഹി:കൈക്കൂലി വാങ്ങിയതിന്‍റെ പേരില്‍ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള റീജിയണൽ പാസ്‌പോർട്ട് ഓഫീസിലെ പാസ്‌പോർട്ട് അസിസ്‌റ്റൻ്റുമാര്‍ അടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് സിബിഐ. നാല് പാസ്പോർട്ട് അസിസ്‌റ്റന്‍റുമാർക്കും ഒരു വ്യക്തിക്കുമെതിരെയാണ് കേസ്. ഗാസിയാബാദ് പാസ്പോർട്ട് ഓഫീസിലെ ജീവനക്കാരാണ് കേസിലുൾപ്പെട്ടത്.

രവി കിഷൻ, ചന്ദ്രകാന്ത്, പവൻ ശർമ്മ എന്ന പവൻ കുമാർ, ജൻഡയിൽ സിങ്ങ് എന്നീ പാസ്‌പോർട്ട് അസിസ്‌റ്റൻ്റുമാരും ഫർഹാൻ ഗൗർ എന്ന വ്യക്‌തിയുമാണ് പ്രതികള്‍. ഇവര്‍ ഗൂഢാലോചന നടത്തിയെന്നും പാസ്‌പോർട്ട് അപേക്ഷകള്‍ പരിഗണിക്കാന്‍ പകരം കൈക്കൂലി വാങ്ങി സാമ്പത്തിക ലാഭം നേടിയെന്നും കേന്ദ്ര അന്വേഷണ ഏജൻസി അവകാശപ്പെട്ടു.

“പേയ്‌മെൻ്റ്-ഗേറ്റ്‌വേകൾ വഴി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ റീജിയണൽ പാസ്‌പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പ്രതികൾക്കെതിരെ സിബിഐ കേസ് രജിസ്‌റ്റർ ചെയ്യുകയും പരിശോധനകൾ നടത്തുകയും ചെയ്യുന്നു.” സിബിഐ എക്‌സില്‍ കുറിച്ചു.

പ്രതിയായ ഫർഹാൻ ഗൗർ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടുകൾ അയയ്‌ക്കാനും രേഖകൾ സ്‌കാൻ ചെയ്യാനും പാസ്‌പോർട്ട് പ്രിൻ്റ് ചെയ്യുന്നതിനും വേണ്ടി ഗാസിയാബാദ് റീജിയണൽ പാസ്‌പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ഇയാളുടെ ആവശ്യങ്ങള്‍ നടത്തിയതിന് പ്രത്യുപകാരമായി വിവിധ പേയ്‌മെൻ്റ് ഗേറ്റ്‌വേകൾ ഉപയോഗിച്ച് കുറ്റാരോപിതരായ പാസ്‌പോർട്ട് ഉദ്യോഗസ്ഥർക്ക് നിയമവിരുദ്ധമായ പ്രതിഫലം നല്‍കിയെന്നും സിബിഐ പ്രസ്‌താവനയിൽ പറഞ്ഞു.

Also Read: കൈക്കൂലി കേസ്; എന്‍എച്ച്‌എഐ ഉദ്യേഗസ്ഥര്‍ അടക്കം 6 പേര്‍ അറസ്റ്റില്‍, 1.10 കോടി രൂപ പിടിച്ചെടുത്തു

2022 ജൂൺ 14 മുതൽ 2023 ജൂലൈ 2 വരെയുള്ള കാലയളവിലാണ് കേസിനാസ്‌പദമായ സംഭവങ്ങള്ക നടന്നത്. അപേക്ഷകരുടെ പ്രശ്‌നങ്ങൾ കൈക്കൂലി നല്‍കി പരിഹരിച്ചതുവഴി പ്രതിയായ വ്യക്തി 1,57,600 രൂപ നേടിയതായാണ് ആരോപണം. അങ്ങനെ ലഭിച്ചതായി പറയപ്പെടുന്ന തുക യുപിഐ വഴി ബാങ്ക് വാലറ്റുകളിലേക്കും ആരോപണവിധേയരായ പാസ്‌പോർട്ട് ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കും കൈമാറിയതായി സിബിഐ ചൂണ്ടിക്കാട്ടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ABOUT THE AUTHOR

...view details