കേരളം

kerala

ETV Bharat / bharat

കെ സുരേന്ദ്രന്‍ വയനാട്ടില്‍; കങ്കണ റണാവതിനും ടിക്കറ്റ്; ബിജെപിയുടെ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് - BJP fifth round candidate list - BJP FIFTH ROUND CANDIDATE LIST

അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. പുറത്ത് വിട്ടത് 111 സ്ഥാനാര്‍ഥികളുടെ പട്ടിക.

BJP CANDIDATE  BJP CANDIDATE LIST  K SURENDRAN  KANGANA RANAUT
BJP announced it's fifth round candidate list

By ETV Bharat Kerala Team

Published : Mar 24, 2024, 9:40 PM IST

ന്യൂഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. 111 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കും.

ബോളിവുഡ് നടി കങ്കണ റണാവതിനും ടിക്കറ്റ് ലഭിച്ചു. മണ്ഡി സീറ്റിലാണ് താരം മത്സരിക്കുന്നത്. വരുൺ ഗാന്ധിക്ക് ഇത്തവണ സീറ്റില്ല, അതേസമയം വരുണിന്‍റെ അമ്മ മനേകാ ഗാന്ധി സുൽത്താൻപൂരിൽ മത്സരിക്കും. മീററ്റിൽ അരുൺ ഗോവിൽ മത്സരിക്കും.

നടന്‍ ജി കൃഷ്‌ണകുമാർ കൊല്ലത്ത് മത്സരിക്കും. എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വിസി കെ എസ് രാധാകൃഷ്‌ണനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. ആലത്തൂര്‍ മണ്ഡലത്തില്‍ പാലക്കാട് വിക്‌ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. ടി എൻ സരസു ആണ് മത്സരിക്കുന്നത്.

ABOUT THE AUTHOR

...view details