ഉത്തർപ്രദേശ്:മുൻ ഗുസ്‌തി ഫെഡറേഷൻ തലവനും സിറ്റിങ് എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ഇക്കുറി സീറ്റ് നല്‍കാതെ ബിജെപി. ബ്രിജ് ഭൂഷണിന്‍റെ മണ്ഡലമായഉത്തർപ്രദേശിലെ കൈസർഗഞ്ച് ലോക്‌സഭ സീറ്റില്‍ ഇത്തവണ മകൻ കരൺ ഭൂഷൺ സിങ് മത്സരിക്കും. കരണിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
ബ്രിജ് ഭൂഷൺ മൂന്ന് തവണ കൈസർഗഞ്ചില്‍ നിന്ന് എംപിയായിട്ടുണ്ട്. 2019-ലെ തെരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ ചന്ദ്രദേവ് റാം യാദവിനെ രണ്ടര ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബ്രിജ് ഭൂഷൺ പരാജയപ്പെടുത്തിയത്. എന്നാൽ, ഇത്തവണ ബിജെപി അദ്ദേഹത്തിന് ടിക്കറ്റ് നൽകിയിരുന്നില്ല.
ബ്രിജ് ഭൂഷൺ വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ച കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സീറ്റ് ആര്‍ക്ക് നല്‍കുമെന്ന ചര്‍ച്ചയിലായിലായിരുന്നു ബിജെപി. കഴിഞ്ഞ വർഷം ജൂണിലാണ് ബ്രിജ് ഭൂഷണ് എതിരായ കേസില്‍ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ഗുസ്‌തി താരങ്ങള്‍ നടത്തിയ സമരം ആഗോള ശ്രദ്ധ നേടിയിരുന്നു.