ബെംഗളൂരു:വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ മഴയായിരിക്കുമെന്ന് കാലാവസ്‌ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ പെയ്‌ത ചെറിയ മഴയ്‌ക്കു ശേഷം വീണ്ടും ബെംഗളുരു മഴക്കാല കാലാവസ്ഥയിലേക്ക് മടങ്ങിയെത്തിരിക്കുകയാണ്.
ഇന്നത്തെ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും ആണ്. അതോടൊപ്പം ഇടവിട്ടുള്ള മിതമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വൈകുന്നേരത്തോടെ താപനില 22 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.