കാസിരംഗ:പ്രളയ ദുരിതത്തിൽ നിന്നും കരകയറാതെ അസം. സംസ്ഥാനത്തെ പ്രധാന നദികൾ കര കവിഞ്ഞൊഴുകുന്നതിനാൽ നിലവിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാസിരംഗ ദേശീയോദ്യാനത്തില്‍ ആറ് കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 120 വന്യമൃഗങ്ങളാണ് ഇതിനോടകം ചത്തത്.
ദേശീയോദ്യാനത്തിലെ 233 ഫോറസ്റ്റ് ക്യാമ്പുകളിൽ 66 എണ്ണം ഇപ്പോഴും വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുകയാണ്. ഇവിടെയുള്ള വന്യമൃഗങ്ങൾ സുരക്ഷിതസ്ഥാനം തേടി നീങ്ങുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. കാസിരംഗ നാഷണൽ പാർക്കിൻ്റെ ഉയർന്ന പ്രദേശങ്ങളിലും, പാർക്കിൻ്റെ തെക്ക് ഭാഗത്തുള്ള കർബി കുന്നിലും മൃഗങ്ങൾ അഭയം പ്രാപിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.