ഹൈദരാബാദ്:2047 ഓടെ 'സ്വർണാന്ധ്ര' യാഥാര്‍ഥ്യമാകുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ആന്ധ്രാപ്രദേശ് മാറും എന്നും മുഖ്യമന്ത്രി പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാവരും സൈബരാബാദില്‍ കല്ലും മലകളും കണ്ടപ്പോള്‍ ഞാന്‍ സിംഗപ്പൂരും ദുബായും ന്യൂയോർക്കും പോലുളള മെഗാസിറ്റിയാണ് കണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി. വിജയവാഡയിൽ നടന്ന യോഗത്തിൽ 'സ്വർണാന്ധ്ര 2047' വിഷൻ ഡോക്യുമെൻ്റ് പ്രദര്‍ശിപ്പിച്ച് സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.
'1999 ജനുവരി 26നാണ് ഞാന്‍ ഈ പദ്ധതി ആരംഭിക്കുന്നത്. ഇന്ന് ഹൈദരാബാദ് രാജ്യത്തെ ഏറ്റവും നല്ല സിറ്റിയായി മാറി. എഴുതി വച്ചോളു 'സ്വർണാന്ധ്ര'യും യാഥാര്‍ഥ്യമാകും. 2047ല്‍ ഞാന്‍ പറഞ്ഞത് യാഥാര്‍ഥ്യമായോ ഇല്ലയോ എന്ന് നിങ്ങള്‍ പരിശോധിച്ച് നോക്കു,' എന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനം സാധ്യമാകണമെങ്കില്‍ സ്ഥിരതയുളള സര്‍ക്കാര്‍ വേണമെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ആളുകളാണ് ഞങ്ങള്‍ക്ക് പ്രധാനം. ഒരിക്കല്‍ അത് സിലിക്കൺ വാലിയായിരുന്നു. ഇനി മുതൽ അതിനെ ആന്ധ്രാ വാലി എന്ന് വിളിക്കും. ഇച്ഛാപുരം മുതൽ മന്ത്രാലയം വരെയുള്ള എല്ലാ പ്രദേശങ്ങളും ഞങ്ങൾ വികസിപ്പിക്കും എന്നും അദ്ദേഹം വിശദീകരിച്ചു.
"സ്വർണാന്ധ്ര യാഥാര്‍ഥ്യമാകുന്നതിന് സഹായിക്കുന്ന 10 തത്വങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. ഈ തലമുറയുടെ വിധിയും വരും തലമുറയുടെ ഭാവിയും മാറ്റാന്‍ കഴിയുന്നതാണ് ഈ ഡോക്യുമെന്‍റ്" എന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.