ലക്‌നൗ: ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം സ്ഥാനാർത്ഥികൾ സമാജ്‌വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിൽ മത്സരിക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഒഴിഞ്ഞ് കിടക്കുന്ന 10 നിയമസഭാ സീറ്റുകളിൽ, അയോധ്യ ജില്ലയിലെ മിൽകിപൂർ ഒഴികെയുള്ള ഒമ്പത് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മീരാപൂർ, കുന്ദർക്കി, ഗാസിയാബാദ്, ഖൈർ, കർഹൽ, ഫുൽപൂർ, കതേഹാരി എന്നിവയുൾപ്പെടെയുള്ള സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇത് സീറ്റുകളുടെ വിഷയമല്ലെന്നും മറിച്ച് വിജയത്തെ സംബന്ധിക്കുന്ന പോരാട്ടമാണെന്നും അഖിലേഷ് പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതൃത്വത്തിൻ്റെയും ബൂത്ത് ലെവൽ പ്രവർത്തകരുടെയും പിന്തുണയോടെ സമാജ്‌വാദി പാർട്ടിയുടെ ശക്തി പലമടങ്ങ് വർധിച്ചു. ഈ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം വിജയത്തിൻ്റെ പുതിയ അധ്യായം രചിക്കാൻ പോകുകയാണ് എന്നും അഖിലേഷ് യാദവ് എക്‌സിൽ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക