കേരളം

kerala

ETV Bharat / automobile-and-gadgets

സ്റ്റൈലിഷ് ലുക്ക്, കിടിലൻ ഫീച്ചറുകൾ: കാർബൺ ഫൈബർ പാറ്റേണിൽ യമഹ R15M പുറത്തിറക്കി; ഫീച്ചറുകൾ അറിയാം... - Yamaha R15M 2024 - YAMAHA R15M 2024

കാർബൺ ഫൈബർ ഗ്രാഫിക്‌സുമായി യമഹ R15M അതിന്‍റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. വിലയും സവിശേഷതകളും പരിശോധിക്കാം.

YAMAHA R15M 2024 REVIEW  YAMAHA R15M 2024 PRICE  യമഹ R15M 2024 വില  യമഹ ആർ15എം
Yamaha R15M 2024 (Photo: Yamaha motors)

By ETV Bharat Tech Team

Published : Sep 16, 2024, 1:07 PM IST

ഹൈദരാബാദ്:യമഹ മോട്ടോർ തങ്ങളുടെയമഹ R15M ന്‍റെ പുതുക്കിയ മോഡൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ആകർഷകമായ പുതിയ ഫീച്ചറുകളോടെ കാർബൺ ഫൈബർ പാറ്റേണിലാണ് പുതിയ മോഡൽ പുറത്തിറക്കിയത്. വാട്ടർ ഡിപ്പിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പുതിയ ബൈക്കിന്‍റെ വിലയും സവിശേഷതകളും പരിശോധിക്കാം.

ഫീച്ചറുകൾ:

  • എഞ്ചിൻ:ലിക്വിഡ് കൂൾഡ് എഞ്ചിൻ, 150 സിസി ഫ്യുവൽ ഇഞ്ചക്‌റ്റ്ഡ് എഞ്ചിൻ, 4-സ്ട്രോക്ക്, SOHC, 4-വാൽവ്, 13.5 kW പവറും 14.2 Nm കരുത്തും
  • 6-സ്‌പീഡ് ട്രാൻസ്‌മിഷൻ ഗിയർബോക്‌സ്
  • കംപ്രഷൻ അനുപാതം: 11.6 : 1
  • ആധുനിക വാട്ടർ ഡിപ്പിങ് സാങ്കേതികവിദ്യ
  • ടേൺ-ബൈ-ടേൺ നാവിഗേഷൻ
  • മ്യൂസിക്, വോളിയം കൺട്രോൾ
  • മികച്ച സ്വിച്ച് ഗിയർ
  • പുതിയ എൽഇഡി ലൈസൻസ് പ്ലേറ്റ് ലൈറ്റ്
  • വീൽ സ്‌പിൻ കുറയ്‌ക്കുന്നതിനായി ട്രാക്ഷൻ കൺട്രോൾ സിസ്റ്റം
  • ഡിജിറ്റൽ കളർ ടിഎഫ്‌ടി സ്‌ക്രീൻ
  • ബ്ലൂടൂത്ത് കണക്‌റ്റിവിറ്റി
  • കളർ ഓപ്ഷനുകൾ: കാർബൺ ഫൈബർ പാറ്റേൺ, മെറ്റാലിക് ഗ്രേ
  • വില:പുതിയ കാർബൺ ഫൈബർ പാറ്റേണിൽ യമഹR15M ന്‍റെഎക്‌സ്ഷോറൂം വില 2,08,300 രൂപയും മെറ്റാലിക് ഗ്രേ വേരിയന്‍റിൽ എക്‌സ്ഷോറൂം വില 1,98,300 രൂപയുമാണ്.

മ്യൂസിക്, വോളിയം കൺട്രോൾ ഫങ്‌ഷനുകൾ ലഭ്യമാക്കാനായി വൈ-കണക്‌ട് എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കാനാകും. ഇതിനായി റൈഡർമാർ അവരുടെ സ്‌മാർട്ട്‌ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. ഗൂഗിൾ പ്ലേ സ്റ്റോർ (ആൻഡ്രോയ്‌ഡ്), (ആപ്പ് സ്റ്റോർ) ഐഒഎസ് എന്നിവയിൽ വൈ-കണക്‌ട് ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. യമഹ മോട്ടോറിന്‍റെ എല്ലാ ഡിലർഷിപ്പുകളിലും യമഹ R15M ന്‍റെ പുതുക്കിയ മോഡൽ ലഭ്യമാകും.

Also Read: 4 കോടിയുടെ പോർഷെ സ്വന്തമാക്കി നടൻ അജിത്: മികച്ച റേസിങ് എക്‌സ്‌പീരിയൻസ്, വിവിധ ഡ്രൈവിംഗ് മോഡുകൾ...ഫീച്ചറുകളറിയാം

ABOUT THE AUTHOR

...view details