കാലിഫോർണിയ: ആപ്പിളിന് ട്രോളുമായി സാംസങ്. 'ഇത് മടക്കാൻ കഴിയുമ്പോൾ ഞങ്ങളെ അറിയിക്ക്' എന്നെഴുതിയ തങ്ങളുടെ മുൻ പോസ്റ്റ് എക്‌സിൽ വീണ്ടും പങ്കുവെച്ചു കൊണ്ടാണ് സാംസങ് തങ്ങളുടെ എതിരാളിയായ ആപ്പിളിനെ പരിഹസിച്ചത്. ഐഫോൺ 16 സീരീസിന്‍റെ വരവിന് പിന്നാലെയാണ് രണ്ട് വർഷം മുൻപ് ചോദിച്ച അതേ ചോദ്യവുമായി സാംസങിന്‍റെ ട്രോൾ.
2022 ൽ പങ്കുവെച്ച പോസ്റ്റുമായാണ് സാംസങ് ഇപ്പോൾ വീണ്ടും വന്നിരിക്കുന്നത്. ആപ്പിളിന്‍റെ ഫോൾഡ് ചെയ്യാനാവുന്ന ഫോണിനായി തങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണെന്നാണ് പരിഹാസ രൂപേണ സാംസങ് അറിയിച്ചത്. സാംസങിന്‍റെ ആദ്യത്തെ ഫോൾഡബിൾ ഫോണായ സാംസങ് ഗാലക്‌സി ഫോൾഡ് പുറത്തിറക്കിയത് 2019ലാണ്. അതിനു ശേഷം നിരവധി ഫോൾഡബിൾ മോഡലുകൾ സാംസങ് വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും