കേരളം

kerala

ETV Bharat / automobile-and-gadgets

എഐ പവർ ഫീച്ചറുകളോടെ സാംസങ് ഗാലക്‌സി എസ് 24 സീരീസ് പുറത്തിറക്കി - സാംസങ് ഗാലക്‌സി എസ് 24 സീരീസ്

സാംസങ്‌, ഗാലക്‌സി എസ് 24 അൾട്രാ, ഗാലക്‌സി എസ് 24+, ഗാലക്‌സി എസ് 24 എന്നീ പുതിയ സീരീസ്‌ പുറത്തിറക്കി.

Samsung Galaxy S24 series launched
Samsung Galaxy S24 series launched Samsung with AI powered features Samsung series of smartphones സാംസങ് ഗാലക്‌സി എസ് 24 സീരീസ് സാംസങ്‌ എഐ പവർ ഫീച്ചര്‍

By ETV Bharat Kerala Team

Published : Feb 19, 2024, 5:07 PM IST

സാൻ ജോസ് (കാലിഫോർണിയ): സ്‌മാർട്ട്‌ഫോണ്‍ പ്രേമികളുടെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ സാംസങ് പുതിയ എഡിഷനുകള്‍ പുറത്തിറക്കി (Samsung Galaxy S24 Series Launched). ഗാലക്‌സി എസ് 24 അൾട്രാ, ഗാലക്‌സി എസ് 24+, ഗാലക്‌സി എസ് 24 എന്നിവയാണ്‌ ഏറ്റവും പുതിയ സീരീസ്‌.

ആകര്‍ഷികമായി, പ്രാപല്യത്തില്‍ വരുന്ന സ്‌മാർട്ട്‌ഫോണുകള്‍ തികച്ചും എഐ ഉപയോഗിച്ച്‌ അവതരിപ്പിച്ചിരിക്കുന്നു. ആശയവിനിമയം, സർഗാത്മകത, സെര്‍ച്ച്‌, പ്രകടനം എന്നിവ മെച്ചപ്പെടുത്തുന്ന എഐ പവർ ഫീച്ചറുകളുടെ സമഗ്രമായ സ്യൂട്ടാണ്‌ പുതിയ സ്‌മാർട്ട്‌ഫോണുകള്‍ (Samsung With AI Powered Features). തത്സമയ വിവർത്തനം പോലുള്ള ഉപയോഗപ്രദമായ ഫീച്ചറുകൾ ഫോൺ കോളുകൾ വഴിയോ ടെക്‌സ്‌റ്റുകൾ വഴിയോ തത്സമയം ഭാഷകൾ വിവർത്തനം ചെയ്യാൻ എഐ പവർ ഫീച്ചറുകൾ ഉപയോക്താക്കളെ അനുവദിക്കും.

'സെർച്ച് കൂടുതൽ സഹായകരമാക്കാന്‍ ഞങ്ങൾ എഐ ഉപയോഗിക്കുന്നത് തുടരുന്നു. ലെൻസ്, സർക്കിൾ ടു സെർച്ച് തുടങ്ങിയ സവിശേഷതകളിൽ കെട്ടിപ്പടുക്കുന്നത് ഞങ്ങളുടെ അടുത്ത വലിയ മുന്നേറ്റമാണ്. ലളിതമായ രീതിയില്‍ സെർച്ച് ചെയാന്‍ ഇത്‌ നിങ്ങളെ അനുവദിക്കുന്നു'. 'സർക്കിൾ ടു സെർച്ച്' ഫീച്ചർ പ്രഖ്യാപിച്ചുകൊണ്ട്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എക്‌സില്‍ കുറിച്ചു.

ഗാലക്‌സി എസ്24 സീരീസ് ലോകവുമായുള്ള ഞങ്ങളുടെ ബന്ധത്തെ മാറ്റിമറിക്കുകയും മൊബൈൽ നവീകരണത്തിന്‍റെ അടുത്ത ദശകത്തെ ജ്വലിപ്പിക്കുകയും ചെയ്യുന്നു. ഗാലക്‌സി എഐ നിർമ്മിച്ചിരിക്കുന്നത് ആളുകൾ അവരുടെ ഫോണുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയിലുമാണ്‌. പുതിയ സാധ്യതകൾ തുറക്കുന്നതിന് ഗാലക്‌സി എഐ ഉപയോഗിച്ച് അവരുടെ ദൈനംദിന ജീവിതത്തെ ശാക്തീകരിക്കുക, സാംസങ് ഇലക്‌ട്രോണിക്‌സിലെ മൊബൈൽ എക്‌സ്‌പീരിയൻസ് ബിസിനസ് പ്രസിഡന്‍റും മേധാവിയുമായ ടിഎം റോഹ് പറഞ്ഞു.

ഗാലക്‌സി എഐ സവിശേഷതകള്‍:ചാറ്റ് അസിസ്റ്റ് - സന്ദേശങ്ങളെ അനുയോജ്യപ്രതമാക്കുന്നു. അവ ജോലി, സോഷ്യൽ മീഡിയ അല്ലെങ്കിൽ എവിടെ പോസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുവോ അവിടെയെല്ലാം അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നു.

നോട്ട് അസിസ്റ്റ് - കുറിപ്പുകള്‍ക്ക്‌ സംഗ്രഹങ്ങൾ സൃഷ്‌ടിക്കുക അല്ലെങ്കിൽ എഴുതാൻ നിങ്ങളെ പ്രചോദിപ്പിക്കുന്ന മുൻകൂട്ടി തയ്യാറാക്കിയ ടെംപ്ലേറ്റുകൾ ലഭ്യമാക്കുന്നു.

സർക്കിൾ ടു സെര്‍ച്ച്‌ - സഹായകരവും ഉയർന്ന നിലവാരമുള്ളതുമായ സെര്‍ച്ച്‌ ഫലങ്ങൾ കാണുന്നതിനായി ആവശ്യമുള്ളതിന്‌ മുകളില്‍ സർക്കിൾ ചെയ്യുക, ഹൈലൈറ്റ് ചെയ്യുക, അല്ലെങ്കിൽ ടാപ്പ്‌ ചെയ്യുക.

എഐ സവിശേഷതകൾ സാധ്യമായ എഡിറ്റിംഗ് മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനൊപ്പം ക്യാമറ ആപ്പിലും പ്രധാന സ്വാധീനം ചെലുത്തുന്നു.

ABOUT THE AUTHOR

...view details