കേരളം

kerala

കർവ്‌ഡ് ഡിസ്‌പ്ലേ, മികച്ച ഗെയിമിങ് എക്‌സ്‌പീരിയൻസ്, എഐ ഫീച്ചറുകൾ: റിയൽമി P2 പ്രോ 5G നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും - REALME P2 PRO 5G

By ETV Bharat Tech Team

Published : Sep 12, 2024, 1:07 PM IST

റിയൽമിയുടെ പുതിയ സ്‌മാർട്ട്‌ഫോണായ റിയൽമി P2 പ്രോ 5G നാളെ ലോഞ്ച് ചെയ്യും. കർവ്‌ഡ് ഡിസ്‌പ്ലേ, വിസി കൂളിങ് സിസ്റ്റം അടക്കമുള്ള ഫീച്ചറുകളോടെ വരുന്ന പുതിയ ഫോൺ മികച്ച ഗെയിമിങ് എക്‌സ്‌പീരിയൻസ് നൽകുന്നതാണ്. പുതിയ മോഡലിനെ കുറിച്ച് കൂടുതൽ അറിയാം.

REALME P2 PRO 5G LAUNCH  REALME P2 PRO 5G PRICE  റിയൽമി ഫോണുകൾ  റിയൽമി P2 പ്രോ വില
Realme P2 Pro 5g (Realme)

ഹൈദരാബാദ്:തങ്ങളുടെ പുതിയ പി-സീരീസ് സ്‌മാർട്ട്‌ഫോണായ റിയൽമിP2 പ്രോ 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് ടെക് കമ്പനിയായ റിയൽമി. കർവ്‌ഡ് ഡിസ്‌പ്ലേയും 80W ഫാസ്റ്റ് ചാർജിങുമുള്ള ഫോൺ നാളെ(സെപ്റ്റംബർ 13)യാണ് ലോഞ്ച് ചെയ്യുന്നത്. കൂടുതൽ സവിശേഷതകൾ അറിയാം.

റിയൽമി P2 പ്രോ 5G (റിയൽമി)

ഫീച്ചറുകൾ:

  • ഡിസ്പ്ലേ:6.7 ഇഞ്ച് AMOLED സ്‌ക്രീൻ, കോർണിങ് ഗൊറില്ല ഗ്ലാസ് v7i സ്‌ക്രീൻ പ്രൊട്ടക്ഷൻ, കർവ്‌ഡ് ഡിസ്‌പ്ലേ
  • പെർഫോമൻസ്:ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 7s Gen 2 പ്രൊസസർ
  • ബ്രൈറ്റ്‌നെസ്: 2000 nits, 120 Hz റിഫ്രഷ് റേറ്റ്
  • ക്യാമറ:സിംഗിൾ ക്യാമറ, 50 എംപി പ്രൈമറി ക്യാമറ, എൽഇഡി ഫ്ലാഷ്
  • ബാറ്ററി: 5200 mAh, നോൺ റിമൂവബിൾ ബാറ്ററി
  • ചാർജിങ്: 80W സൂപ്പർ വൂക്ക് ഫാസ്റ്റ് ചാർജിങ്
  • സ്റ്റോറേജ് :12 GB റാം 512 GB ഇന്‍റേണൽ സ്റ്റോറേജ്
  • കണക്‌റ്റിവിറ്റി:സിംഗിൾ സിം, 5G, 3G,2G,VoLTE
  • ഓപ്പറേറ്റിങ് സിസ്റ്റം:ആൻഡ്രോയ്‌ഡ് v14
  • മറ്റ് സവിശേഷതകൾ:സ്‌പെഷ്യൽ എഐ ഫീച്ചറുകൾ, ജിടി മോഡോഡെ മികച്ച ഗെയിമിങ് എക്‌സ്‌പീരിയൻസ്, എഐ സ്‌മാർട്ട് ലൂപ്പും എയർ ജെസ്റ്ററുകളും, വിസി കൂളിങ് സിസ്റ്റം
  • കളർ ഓപ്‌ഷനുകൾ:കളർ പാരറ്റ് ഗ്രീൻ, ഈഗിൾ ഗ്രേ
റിയൽമി P2 പ്രോ 5G (റിയൽമി)

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

റിയൽമി P2 പ്രോ 5G (റിയൽമി)

പുതിയ ഉപകരണത്തിൻ്റെ ലോഞ്ച് ഇവൻ്റ് കമ്പനിയുടെ വെബ്‌സൈറ്റിലും, റിയൽമിയുടെ ഫേസ്‌ബുക്ക് പേജിലും, എക്‌സിലും, യൂട്യൂബ് ചാനലിലും ലഭ്യമാകും. റിയൽമിയുടെ വെബ്‌സൈറ്റിൽ നിന്നോ ഫ്ലിപ്പ്കാർട്ട് പോലുള്ള ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്നോ റിയൽമിP2 പ്രോ 5G വാങ്ങാനാകും.

റിയൽമി P2 പ്രോ 5G (റിയൽമി)

Also Read: 10.2 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീൻ, മൂന്നായി മടക്കാം: ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് ഫോൺ പുറത്തിറക്കി ഹുവായ്‌

ABOUT THE AUTHOR

...view details