ഇന്ത്യയിൽ ഇൻഫിനിക്‌സ് നോട്ട് 40 5Gയുടെ ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചു. ഇൻഫിനിക്‌സ് നോട്ട് 40 പ്രോ 5G, നോട്ട് 40 പ്രോ പ്ലസ് 5G എന്നിവയ്‌ക്ക് ശേഷം വരുന്ന ഇൻഫിനിക്‌സ് നോട്ട് 40 സീരിസിലെ മൂന്നാമത്തെ ഫോണായ ഇൻഫിനിക്‌സ് നോട്ട് 40 5G ജൂലൈ 21നാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ഫ്ലിപ്‌കാർട്ട് വഴിയാകും നോട്ട് 40 5G ഇന്ത്യയിൽ ലഭ്യമാവുകയെന്ന് ഇൻഫിനിക്‌സ് അറിയിച്ചു.
പ്രത്യേകതകൾ:
- വയർലെസ് ചാർജിങ് സംവിധാനമുള്ള ഇന്ത്യയിലെ വില കുറഞ്ഞ ഫോണുകളിൽ ഒന്ന്
- ഇന്ത്യയിൽ ലോഞ്ച് ചെയ്‌ത ഇൻഫിനിക്‌സ് നോട്ട് 40 സീരിസിലെ മൂന്നാമത്തെ ഫോൺ
- 120Hz ന്‍റെ AMOLED സ്‌ക്രീനുള്ള ഇന്ത്യയിലെ ആദ്യത്തെ ഫോൺ
- 6.78 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ
- 1300 nits ബ്രൈറ്റ്‌നെസ്
- മീഡിയടെക് ഡൈമെൻസിറ്റി 7020 ചിപ്‌സെറ്റിന്‍റെ പ്രോസസർ
- 108MP OIS പ്രൈമറി ക്യാമറ, രണ്ട് 2MP സെൻസറുകൾ, 32MP ഫ്രണ്ട് ക്യാമറ
- 5,000mAh ബാറ്ററി, 45W വയർഡ് ഫാസ്റ്റ് ചാർജിങ്, 20W MagSafe വയർലെസ് ചാർജിങ്
- ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14ൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ