കേരളം

kerala

സഹപാഠിക്ക് ഒരവസരം കൂടി നല്‍കണമെന്നറിയിച്ച് വിദ്യാര്‍ഥി, സംഭാഷണം വൈറല്‍

By

Published : Mar 19, 2023, 4:33 PM IST

ETV Bharat / videos

ബോക്‌സ് തകര്‍ത്തവന് ടി.സി നല്‍കാമെന്ന് അധ്യാപകന്‍; സഹപാഠിക്ക് ഒരവസരം കൂടി നല്‍കണമെന്നറിയിച്ച് വിദ്യാര്‍ഥി, സംഭാഷണം വൈറല്‍

കാസർകോട്: അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള നിഷ്‌കളങ്കമായ സംഭാഷണങ്ങൾ ഹൃദയത്തില്‍ തട്ടുന്നതാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചെറുവത്തൂര്‍ കൊവ്വല്‍ എയുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയും അധ്യാപകനും തമ്മിലുള്ളതാണ് സംഭാഷണം. അധ്യാപകന്‍  പ്രമോദ് തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയതും.

കൂടെ പഠിക്കുന്നവന്‍ ബോക്‌സ് പൊട്ടിച്ചത് പരാതി പറയാന്‍ വന്നതാണ് ഒന്നാം ക്ലാസുകാരൻ. അവനെ ടി.സി കൊടുത്തുവിടണമെന്നാദ്യം പറഞ്ഞെങ്കിലും സഹപാഠിക്ക് പിന്നെ വിട്ടിൽ ഇരിക്കേണ്ട അവസ്ഥ വരുമെന്ന് പറഞ്ഞപ്പോൾ ആ കൊച്ചു മനസ് ആലോചിച്ചുറപ്പിച്ചു, ഒരവസരംകൂടി നല്‍കാമെന്ന്. ചെറുവത്തൂര്‍ കൊവ്വല്‍ എയുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ധ്യാന്‍ ശങ്കറാണ് അധ്യാപകൻ പ്രമോദിനോട്‌ പരാതി പറയാൻ എത്തിയത്. കൂട്ടുകാരനോട് ഇനി ക്ഷമിക്കാനാകില്ലെന്നും അവനെ ടിസി കൊടുത്ത് പറഞ്ഞയക്കണമെന്നുമാണ് ധ്യാനിന്‍റെ ആവശ്യം.

എന്നാല്‍ താന്‍ ടിസി കൊടുക്കാമെന്നും എന്നാല്‍ പിന്നീട് അവന് മറ്റൊരു സ്‌കൂളില്‍ ചേരാന്‍ കഴിയില്ലെന്നും അധ്യാപകന്‍ ധ്യാനിനോട് പറയുന്നു. മറ്റൊരു സ്‌കൂളില്‍ ചേരാന്‍ കഴിയാത്തിനാല്‍ അവന്‍ വീട്ടില്‍ പോയിരുന്ന് കരയുമെന്നും അധ്യാപകന്‍ ധ്യാനിനെ ഓര്‍മിപ്പിക്കുന്നുണ്ട്. ഒടുവില്‍ ഞാന്‍ എന്താ ചെയ്യേണ്ടതെന്നും നീ പറയുന്നത് ഞാന്‍ ചെയ്യാമെന്നും അധ്യാപകന്‍ ധ്യാനിന് വാക്കും നല്‍കുന്നുണ്ട്. ഈ സമയം കൂട്ടുകാരനെ എന്ത് ചെയ്യണമെന്ന് ഞാന്‍ ആലോചിച്ചിട്ട് പറയാമെന്ന് പറയുന്ന ധ്യാന്‍, അവന്‍ വീട്ടില്‍പ്പോയി കരയുമല്ലോ എന്ന് ഓര്‍ത്തിട്ട് അവന് ഒരു അവസരം കൂടി നല്‍കാമെന്ന് മറുപടി പറയുന്നു. ധ്യാനിന്‍റെ ആലോചനയും നിഷ്‌കളങ്കമായ മറുപടിയും വീഡിയോയില്‍ വ്യക്തമാണ്. ഇടക്ക് ധ്യാനിന്‍റെ കണ്ണ് നിറയുന്നതും വിഡിയോയിൽ കാണാം. 

For All Latest Updates

ABOUT THE AUTHOR

...view details