കേരളം

kerala

വയനാട് പുത്തുമലയിൽ കുടിൽകെട്ടി സമരം

By

Published : Feb 4, 2021, 7:58 PM IST

പുത്തുമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടിട്ടും പുനരധിവാസ പദ്ധതിയിലുൾപ്പെടാത്ത കുടുംബങ്ങളാണ് കുടിൽ കെട്ടി സമരം ആരംഭിച്ചത്.

wyanad puthumala family protest for house  വയനാട് പുത്തുമലയിൽ കുടിൽകെട്ടി സമരം  വയനാട്  വയനാട് വാർത്തകൾ  പുത്തുമല വാർത്തകൾ  പുത്തുമല സമരം
വയനാട് പുത്തുമലയിൽ കുടിൽകെട്ടി സമരം

വയനാട്: വയനാട്ടിലെ പുത്തുമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടിട്ടും പുനരധിവാസ പദ്ധതിയിലുൾപ്പെടാത്ത കുടുംബങ്ങൾ പൂത്തകൊല്ലി പുനരധിവാസ ഭൂമിയിൽ പ്രവേശിച്ച് കുടിൽ കെട്ടി സമരമാരംഭിച്ചു. നീതി നിഷേധത്തിനെതിരെ കലക്‌ട്രേറ്റിന് മുമ്പിൽ സമരം നടത്തിയ 11 കുടുംബങ്ങളാണ് പൂത്തകൊല്ലിയിൽ സമരം ആരംഭിച്ചത്.

വയനാട് പുത്തുമലയിൽ കുടിൽകെട്ടി സമരം

പുത്തുമല ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിനായി മേപ്പാടി പൂത്ത കൊല്ലി എസ്റ്റേറ്റിലെ 7 ഏക്കർ ഭൂമിയാണ് സർക്കാർ വാങ്ങിയത്. 52 കുടുംബങ്ങൾക്കാണ് അവിടെ വീട് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. അതിൽ ഒഴിഞ്ഞു കിടക്കുന്ന 2 ഏക്കറിൽ അധികം വരുന്ന സ്ഥലത്താണ് പദ്ധതിയിൽ ഇടം ലഭിക്കാതെ പോയ കുടുംബങ്ങൾ പ്രവേശിച്ച് കുടിൽ കെട്ടി സമരം ആരംഭിച്ചത്.

ABOUT THE AUTHOR

...view details