കേരളം

kerala

പുത്തുമല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി അനിശ്ചിതത്വത്തിൽ

By

Published : Jan 1, 2021, 7:17 PM IST

Updated : Jan 1, 2021, 10:21 PM IST

വീട് നിർമാണത്തിൽ ഒരു സന്നദ്ധ സംഘടന പിന്നാക്കം പോയതാണ് പ്രശ്‌നത്തിന് കാരണം. പുത്തുമല ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്‌ടപ്പെട്ട 95 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്

Puthumala disaster victims rehabilitation project  Puthumala disaster  പുത്തുമല ദുരന്തബാധിതർ  അനിശ്ചിതത്വത്തിൽ  വയനാട്  പുനരധിവാസ പദ്ധതി അനിശ്ചിതത്വത്തിൽ
പുത്തുമല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി അനിശ്ചിതത്വത്തിൽ

വയനാട്: വയനാട്ടിലെ പുത്തുമല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി അനിശ്ചിതത്വത്തിൽ. വീട് നിർമാണത്തിൽ ഒരു സന്നദ്ധ സംഘടന പിന്നാക്കം പോയതാണ് പ്രശ്‌നത്തിന് കാരണം.

പുത്തുമല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി അനിശ്ചിതത്വത്തിൽ

പുത്തുമല ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്‌ടപ്പെട്ട 95 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. ഇതിൽ 55 കുടുംബങ്ങളെ മേപ്പാടിക്കടുത്ത് പൂത്തക്കൊല്ലിയിലാണ് പുനരധിവസിപ്പിക്കുന്നത്. ഇതിൽ 35 പേർക്കുള്ള വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

20 വീടുകൾ നിര്‍മിച്ച് നൽകാമെന്ന് പറഞ്ഞ സന്നദ്ധ സംഘടനയാണ് തീരുമാനത്തിൽ നിന്ന് പിൻമാറിയത്. കഴിഞ്ഞ ജൂണിലാണ് പൂത്തക്കൊല്ലിയിൽ പുനരധിവാസ പദ്ധതിക്ക് തറക്കല്ലിട്ടത്.

Last Updated : Jan 1, 2021, 10:21 PM IST

ABOUT THE AUTHOR

...view details