കേരളം

kerala

വയനാട്ടിൽ 9590 ഡോസ് കൊവിഡ് വാക്‌സിന്‍ എത്തിച്ചു

By

Published : Jan 14, 2021, 8:36 PM IST

12010 പേരാണ് ഇതുവരെ ജില്ലയിൽ വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്തത്.

9590 doses of covid vaccine delivered in Wayanad  വയനാട്‌ വാർത്ത  വയനാട്ടിൽ കൊവിഡ് വാക്‌സിന്‍ എത്തിച്ചു  കേരള വാർത്ത  kerala news
വയനാട്ടിൽ 9590 ഡോസ് കൊവിഡ് വാക്‌സിന്‍ എത്തിച്ചു

വയനാട്‌:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമേകി ആദ്യഘട്ട വിതരണത്തിനുള്ള കൊവിഡ് വാക്‌സിന്‍ വയനാട് ജില്ലയിൽ എത്തി. കോഴിക്കോട് റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്ന് 9590 ഡോസ് കൊവിഡ് വാക്‌സിന്‍ ആണ് ജില്ലാ വാക്സിൻ സ്റ്റോറിൽ എത്തിച്ചത്. 16 മുതല്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഒൻപത്‌ കേന്ദ്രങ്ങളില്‍ വെച്ച് വാക്സിനേഷൻ നടത്തും. ജില്ലാ ആശുപത്രി മാനന്തവാടി, താലൂക്ക് ആശുപത്രി ബത്തേരി, വൈത്തിരി, കുടുംബാരോഗ്യ കേന്ദ്രം അപ്പപ്പാറ, പ്രാഥമികാരോഗ്യകേന്ദ്രം കുറുക്കൻമൂല, സാമൂഹിക ആരോഗ്യ കേന്ദ്രം പുൽപ്പള്ളി, പ്രാഥമികാരോഗ്യകേന്ദ്രം വരദൂർ, കുടുംബാരോഗ്യ കേന്ദ്രം പൊഴുതന എന്നീ സർക്കാർ സ്ഥാപനങ്ങളും മേപ്പാടി വിംസ് സ്വകാര്യ മെഡിക്കൽ കോളജുമാണ് വിതരണ കേന്ദ്രങ്ങൾ ആയി തെരഞ്ഞെടുത്തത്.

12010 പേരാണ് ഇതുവരെ ജില്ലയിൽ വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്തത്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മൂന്നാംഘട്ടത്തില്‍ 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും. ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്.

ABOUT THE AUTHOR

...view details