കേരളം

kerala

വയനാട്ടില്‍ 44 കൊവിഡ് കേസുകള്‍; 43 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ

By

Published : Sep 28, 2020, 7:19 PM IST

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3259 ആയി. 2543 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 698 പേരാണ് ചികിത്സയിലുള്ളത്.

വയനാട്ടിലെ കൊവിഡ് കണക്ക് വാര്‍ത്ത  വയനാട്ടിലെ കൊവിഡ് രോഗികള്‍ വാര്‍ത്ത  covid taly in wayanad news  covid infection in wayanad
കൊവിഡ്

കല്‍പ്പറ്റ: ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 63 പേര്‍ രോഗമുക്തി നേടി. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും ഉള്‍പ്പെടും. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3259 ആയി. 2543 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 698 പേരാണ് ചികിത്സയിലുള്ളത്.

സമ്പര്‍ക്ക രോഗബാധിതര്‍
പൊഴുതന (9), മാനന്തവാടി (7), ബത്തേരി(4), എടവക (4), അമ്പലവയല്‍ (3), തരിയോട് (3), തിരുനെല്ലി (3) കണിയാമ്പറ്റ (2), പുല്‍പ്പള്ളി (2), പനമരം (2), മേപ്പാടി (1), മുട്ടില്‍ (1), തവിഞ്ഞാല്‍ (1), മീനങ്ങാടി (1) സ്വദേശികള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സെപ്റ്റംബര്‍ 23ന് കര്‍ണാടകയില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details