കേരളം

kerala

'കെ റെയിൽ കല്ല് പിഴുതെറിയുമെന്ന് പറഞ്ഞാൽ പിഴുതെറിയും' ; സമരം തുടരുമെന്ന് വി.ഡി സതീശൻ

By

Published : Mar 14, 2022, 6:09 PM IST

മുഖ്യമന്ത്രി പോലും വിശ്വസിക്കാത്ത ഡിപിആറാണ് തയാറാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

opposition leader vd satheeshan on k rail  opposition against k rail  വിഡി സതീശൻ കെ റെയിൽ  നിയമസഭ കെ റെയിൽ ചർച്ച
കെ റെയിൽ കല്ല് പിഴുതെറിയുമെന്ന് പറഞ്ഞാൽ പിഴുതെറിയും

തിരുവനന്തപുരം : കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർവേയുടെ ഭാഗമായി സ്ഥാപിക്കുന്ന സർവേക്കല്ലുകള്‍ പിഴുതെറിയുമെന്ന് പറഞ്ഞാൽ പിഴുതെറിയുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിൽ കല്ല് പിഴുതെറിയുമെന്ന് പറഞ്ഞാൽ പിഴുതെറിയും

പദ്ധതി സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. പദ്ധതിയുടെ ഡിപിആറിലുള്ളതല്ല മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി പോലും വിശ്വസിക്കാത്ത ഡിപിആറാണ് തയാറാക്കിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.

Also Read: 'പൊലീസ് ആറാടുകയാണ്‌' ; കെ റെയിലിന്‍റെ പേരില്‍ നടക്കുന്നത് 'കെ ഗുണ്ടായിസ'മെന്ന് പി.സി വിഷ്ണുനാഥ്

പദ്ധതിയിലെ റിപ്പോർട്ടിൽ ഡാറ്റാ കൃത്രിമം നടന്നിട്ടുണ്ട്. മൊത്തത്തിൽ ഒരു തട്ടിപ്പ് പ്രസ്ഥാനമാണ് കെ റെയിൽ കോർപ്പറേഷനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ABOUT THE AUTHOR

...view details