കേരളം

kerala

കാസര്‍കോട് റാഗിങ്: റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി

By

Published : Sep 29, 2022, 10:29 AM IST

അംഗടിമുഗര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് റാഗിങ്ങിന് ഇരയായത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ തടഞ്ഞുവച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുകയായിരുന്നു. സാങ്കല്‍പികമായി ബൈക്ക് ഓടിക്കാന്‍ പറഞ്ഞായിരുന്നു റാഗിങ്. വിസമ്മതിച്ചപ്പോള്‍ വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി

Kasaragod Kumbala raging case  Kumbala raging  Education Minister  Education Minister V Shivankutty  പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്‌ത സംഭവം  വിദ്യാര്‍ഥിയെ റാഗ് ചെയ്‌ത സംഭവം  വിദ്യാഭ്യാസ മന്ത്രി  റാഗിങ്  മന്ത്രി വി ശിവന്‍കുട്ടി  കുമ്പള പൊലീസ്
കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്‌ത സംഭവം; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:കാസര്‍കോട്കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി. റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ്‌ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ആര്‍ഡിഡിക്കാണ് നിര്‍ദേശം.

അംഗടിമുഗര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് റാഗിങ്ങിനിരയായത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകുന്നതിനിടയിലായിരുന്നു സംഭവം. വിദ്യാര്‍ഥിയെ ആള്‍ക്കൂട്ടത്തിനിടയില്‍ തടഞ്ഞുവച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുകയായിരുന്നു.

റാഗിങ് ദൃശ്യങ്ങളും പുറത്തു വന്നു. സാങ്കല്‍പികമായി ബൈക്ക് ഓടിക്കാന്‍ പറഞ്ഞായിരുന്നു റാഗിങ്. വിസമ്മതിച്ചപ്പോള്‍ ഭീക്ഷണിപ്പെടുത്തി. വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്ന് കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: 'സാങ്കല്പികമായി ബൈക്ക് ഓടിക്കണം', പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത് സീനിയർ വിദ്യാര്‍ഥികള്‍

ABOUT THE AUTHOR

...view details