തിരുവനന്തപുരം :ചികിത്സയിലുള്ള സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ സന്ദര്‍ശിക്കാന്‍ വിദേശ യാത്ര നീട്ടിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ ചികിത്സയിലുളള കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കുന്നതിനായാണ് ഇന്ന് (01.10.2022) നിശ്ചയിച്ചിരുന്ന വിദേശ യാത്ര മുഖ്യമന്ത്രി നീട്ടിയത്.
കോടിയേരിയെ സന്ദര്‍ശിക്കാന്‍ യൂറോപ്പ് യാത്ര നീട്ടി മുഖ്യമന്ത്രി - സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി
ചികിത്സയിലുള്ള സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ കാണാന്‍ മുന്‍ നിശ്ചയിച്ച യൂറോപ്പിലേക്കുള്ള വിദേശ യാത്ര നീട്ടിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കോടിയേരിയെ സന്ദര്‍ശിക്കാന്‍ യൂറോപ്പിലേക്കുള്ള വിദേശ യാത്ര നീട്ടിവച്ച് മുഖ്യമന്ത്രി
അതേസമയം മുഖ്യമന്ത്രി നാളെ ചെന്നൈയിലെത്തി കോടിയേരിയെ കാണും. മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം യൂറോപ്പാണ് സന്ദര്‍ശിക്കാനിരുന്നത്. ഒക്‌ടോബര്‍ 14 വരെയായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.