കേരളം

kerala

എഐ കാമറയില്‍ അടിമുടി ആശയക്കുഴപ്പം, വിവാദം: എല്ലാം കേന്ദ്രത്തോട് പറയുമെന്ന് ഗതാഗത മന്ത്രി

By

Published : Apr 27, 2023, 12:59 PM IST

Updated : Apr 27, 2023, 2:32 PM IST

എഐ കാമറ വിഷയത്തിൽ പൊതുജനങ്ങൾ അറിയിച്ച ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു

Antony raju  എ ഐ കാമറ  ഗതാഗത മന്ത്രി  നിയമ ഭേദഗതി  ആന്‍റണി രാജു  രാജീവ് പുത്തലത്ത്  മോട്ടോര്‍ വാഹന വകുപ്പ്  എ ഐ കാമറ വിജിലൻസ് അന്വേഷണം  AI camera  AI camera controversy  minister antony raju  AI Camera Vigilance Investigation
എ ഐ കാമറ വിവാദം

മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട്

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ കുട്ടിയെ കൊണ്ടുപോയാൽ പിഴ ഈടാക്കാനുള്ള തീരുമാനത്തിൽ ഇളവ് വേണമെന്ന ആവശ്യം കേരളം കേന്ദ്ര സർക്കാരിനോട് ഉന്നയിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇക്കാര്യത്തിൽ നിയമ ഭേദഗതി ആവശ്യപ്പെടാനുള്ള സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മെയ് 10ന് ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്.

ഈ യോഗത്തിലെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാകും തീരുമാനം. ഇത് പുതിയ നിയമമല്ല, കേന്ദ്ര നിയമമാണ്. സംസ്ഥാനത്തിന് മാത്രമായി ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ ആകില്ല. ഉയർന്നു വന്ന ആശങ്ക കേന്ദ്രത്തെ അറിയിക്കും. അതേസമയം മോട്ടോര്‍ വാഹന വകുപ്പിലെ ജോയിന്‍റ്‌ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന രാജീവ് പുത്തലത്തിനെതിരെ എഐ കാമറയുമായി ബന്ധപ്പെട്ട് 2022 മേയില്‍ വിജിലന്‍സിന് പരാതി ലഭിച്ചിട്ടും അന്വേഷണത്തിലുള്ള ഒരു പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തതിൽ വലിയ ആക്ഷേപം ഉയരുന്നുണ്ട്.

എ ഐ കാമറ വിജിലൻസ് അന്വേഷണം: എന്നാൽ ഉദ്‌ഘാടനം നടത്തിയതിൽ ആക്ഷേപം വേണ്ടെന്നും പരാതി ലഭിച്ചതിന്‍റെ പേരിൽ ഒരു പദ്ധതി നിർത്തി വെയ്ക്കാൻ കഴിയില്ലെന്നുമായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. '2022 ഡിസംബറിലാണ് എഐ കാമറ വിജിലൻസ് അന്വേഷണം സംബന്ധിച്ച ഫയല്‍ തന്‍റെ മുന്നിൽ എത്തുന്നത്. ജോയിന്‍റ് ട്രാൻസ്‌പോർട് കമ്മിഷണർക്കെതിരെയുള്ള പരാതിയാണ് ലഭിച്ചത്. ഗതാഗത വകുപ്പാണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്‌തത്. ത്വരിതമായ അന്വേഷണമാണ് ഈ പരാതികളിൽ നടന്നത്'. ഇപ്പോൾ പ്രാഥമിക അന്വേഷണമാണ് നടക്കുന്നതെന്നും ആന്‍റണി രാജു പറഞ്ഞു.

അതേസമയം എഐ കാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് മുന്നറിയിപ്പ് സന്ദേശം അയക്കുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. സാമ്പത്തിക കാര്യത്തിലാണ് പ്രശ്‌നം നിലനിൽക്കുന്നത്. ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത് ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അന്വേഷണത്തിനായി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി: എ ഐ കാമറ വിവാദം സംബന്ധിച്ച് അന്വേഷണത്തിനായി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി നിയമ മന്ത്രി പി രാജീവ്‌ ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. കെൽട്രോണിന്‍റെ പേര് വിവാദങ്ങളിൽ പരാമർശിക്കുന്നത് ആ സ്ഥാപനത്തിന്‍റെ അപകീർത്തിക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. ഗതാഗത വകുപ്പിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് പരാതി ലഭിച്ചപ്പോൾ വിജിലൻസ് ഉൾപ്പെടെ അന്വേഷിക്കട്ടെ എന്ന് ആവശ്യപ്പെട്ടിരുന്നു.

കെൽട്രോണിന്‍റെ എഐ കാമറ വിവാദം വല്ലാത്തൊരു പ്രതീതി ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെയും ഇത് പോലെയുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 100 കാമറയ്‌ക്ക് 40 കോടി എന്ന പദ്ധതി ഉമ്മൻ‌ചാണ്ടി സർക്കാരിന്‍റെ കാലത്ത് കൊണ്ടു വന്നിരുവെന്ന് കെൽട്രോണിന്‍റെ റിപ്പോർട്ട്‌ വിലയിരുത്തി. വിജിലൻസ് പരിശോധനയ്‌ക്ക് കെൽട്രോണിന്‍റെ എല്ലാ രേഖകളും നൽകണമെന്ന് നിർദേശമുണ്ട്.

ഇത് സംബന്ധിച്ച എല്ലാ രേഖകളും പൊതു ജനത്തിന് ലഭ്യമാണ്. എല്ലാ രേഖകളും പബ്ലിക് ഡൊമൈന്‍സിലുണ്ട്. എന്നാല്‍ അതാരും ശ്രദ്ധിക്കുന്നില്ലെന്നതാണ് വാസ്‌തവം. സര്‍ക്കാറും ഗതാഗത വകുപ്പും കെല്‍ട്രോണിന് നല്‍കിയ നിര്‍ദേശങ്ങള്‍, ടെക്‌നിക്കല്‍ കമ്മിറ്റി ശുപാര്‍ശകള്‍ എന്നിവയെല്ലാം ഡൊമൈന്‍സിലുണ്ട്.

ഫെസിലിറ്റി മാനേജ്‌മെന്‍റ് സര്‍വീസ് എന്നുള്ളത് യഥാര്‍ഥത്തില്‍ കാമറയുടെ മൈന്‍ഡനന്‍സ് അല്ല. കെല്‍ട്രോണ്‍ വികസിപ്പിച്ചെടുത്ത പ്രത്യേക കാമറ തന്നെയാണിതെന്നും അതിനായി ഒരു രൂപ പോലും കെല്‍ട്രോണിന് ഇതുവരെ നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മൈന്‍ഡനന്‍സ് ചാര്‍ജ് നല്‍കുന്നില്ല മറിച്ച് കണ്‍ട്രോള്‍ റൂമില്‍ നിയമിക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളമാണ് നല്‍കുന്നതെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.

Last Updated : Apr 27, 2023, 2:32 PM IST

ABOUT THE AUTHOR

...view details