കേരളം

kerala

By

Published : Dec 22, 2019, 5:31 PM IST

ETV Bharat / state

പൗരത്വ നിയമം; പ്രതിഷേധ പരിപാടികള്‍ക്ക് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് അധ്യാപക കൂട്ടായ്‌മ

ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ പോരാടുമെന്നും ബ്രിട്ടീഷുകാരുടെ നയമായ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് അമിത്ഷാ ഇപ്പോള്‍ രാജ്യത്ത് നടപ്പാക്കുന്നതെന്നും അധ്യാപക കൂട്ടായ്‌മ പറഞ്ഞു

പൗരത്വ നിയമം; പ്രതിഷേധ പരിപാടികള്‍ക്ക് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് അധ്യാപക കൂട്ടായ്‌മ citizenship act; teachers assosiation anounce supports to protest മലപ്പുറം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം എം.ഇ.എസ് മമ്പാഡ് കോളജ് citizenship act latest news
പൗരത്വ നിയമം

മലപ്പുറം: പൗരത്വ നിയമത്തിനെതിരെ രാജ്യത്താകെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് എം.ഇ.എസ് മമ്പാട് കോളജിലെ അധ്യാപകര്‍ പ്രതിഷേധ സംഗമം സങ്കടിപ്പിച്ചു. ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ പോരാടുമെന്നും ബ്രിട്ടീഷുകാരുടെ നയമായ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് അമിത്ഷാ ഇപ്പോള്‍ രാജ്യത്ത് നടപ്പാക്കുന്നതെന്നും അധ്യാപക കൂട്ടായ്‌മ പറഞ്ഞു.

പൗരത്വ നിയമം; പ്രതിഷേധ പരിപാടികള്‍ക്ക് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് അധ്യാപക കൂട്ടായ്‌മ

ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മാധ്യമങ്ങളെ ബഹിഷ്‌കരിക്കും. സിറ്റിസണ്‍ ജേര്‍ണലിസത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും ഇക്കാര്യങ്ങള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുകയെന്നത് അധ്യാപകരെന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്വമാണെന്നും കൂട്ടായ്‌മ പറഞ്ഞു. പ്രതിഷേധ പരിപാടിയില്‍ കോളജ് പ്രന്‍സിപ്പല്‍ ഡോ. പി.കെ. ബാബു, മനേജ്മെന്‍റ് സെക്രട്ടറി പ്രൊഫ. ഒ.പി അബ്‌ദുറഹിമാന്‍, വൈസ് പ്രന്‍സിപ്പല്‍ അനസ്, അധ്യാപകരായ സൈഫുൾ ഇസ്‌ലാം, സുൽഫി, ലെഫ്റ്റനന്‍റ് കമാൻഡർ ഡോ.സി.കെ. അബ്ദു റബ്ബി നിസ്തർ, അനുജ ഫിലോമിന, സമീറ നസീർ എന്നിവർ സംസാരിച്ചു.

ABOUT THE AUTHOR

...view details