കേരളം

kerala

By ETV Bharat Kerala Team

Published : Sep 13, 2023, 8:59 AM IST

Updated : Sep 13, 2023, 2:25 PM IST

ETV Bharat / state

Nipah Death Kozhikode: നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

Nipah Update : പ്രോട്ടോകോള്‍ പാലിച്ച്, കടമേരി ജമാഅത്ത് പള്ളി ഖബറിസ്ഥാനിലായിരുന്നു സംസ്‌കാരം

nipah cremation  Nipah death body of the deceased cremated  Nipah death  The body of the deceased due to Nipah was cremated  നിപ ബാധിച്ച് മരിച്ചയാളെ സംസ്‌കരിച്ചു  നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശി  ആയഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു  നിപ  നിപ മരണം  നിപ ബാധിച്ച് മരിച്ച നാല്‍പതുകാരനെ ഖബറടക്കി  പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കാരം  കടമേരി ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ സംസ്‌കാരം  Nipah Update
Nipah Death Kozhikode

കോഴിക്കോട് : നിപ ബാധിച്ച് മരിച്ച ആയഞ്ചേരി മംഗലാട് സ്വദേശിയായ നാല്‍പതുകാരന്‍റെ മൃതദേഹം സംസ്‌കരിച്ചു (Nipah Death Kozhikode). കടമേരി ജമാഅത്ത് പള്ളി ഖബറിസ്ഥാനിലാണ് സംസ്‌കാരം നടന്നത്. പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

കഴിഞ്ഞ മാസം 30ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട 45 വയസുകാരനുമായുള്ള സമ്പർക്കത്തില്‍ നിന്നാണ് ഇയാൾക്ക് രോഗ ബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചതിനാല്‍ അതും നിപ ബാധയെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തിയിരുന്നു (Nipah cases Kozhikode). മരണപ്പെട്ട മരുതോങ്കര സ്വദേശിയുടെ 9 വയസുള്ള മകനും ഭാര്യ സഹോദരനും നിലവിൽ നിപ ബാധിച്ച് ചികിത്സയിലാണ്. ഇതില്‍ 9 വയസുകാരന്‍ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററില്‍ തുടരുകയാണ്.

അതേസമയം മരിച്ചയാളുടെ നാലുവയസുള്ള മകളുടെയും ഭാര്യസഹോദരന്‍റെ പത്തുമാസം പ്രായമുള്ള കുഞ്ഞിന്‍റെയും പരിശോധന ഫലം നെഗറ്റീവാണ്. മരണപ്പെട്ട രണ്ട് പേരുടേതുമായി 168 ആളുകൾ ഉൾപ്പെടുന്ന സമ്പർക്ക പട്ടികയാണ് ആരോഗ്യ വകുപ്പ് തയാറാക്കിയത്. ഇവരെല്ലാവരും നിരീക്ഷണത്തിലാണ്. രോഗബാധിതരുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

നിപ സാമ്പിൾ തോന്നയ്ക്കൽ വൈറോളജി ലാബിൽ അയക്കാത്തത് പരിശോധിക്കും: തിരുവനന്തപുരം തോന്നയ്ക്കലുള്ള വൈറോളജി ലാബിൽ നിപ സാമ്പിൾ പരിശോധനയ്ക്ക് അയക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Nipah sample Test Thonnakkal virology lab). എന്നാൽ സംസ്ഥാനത്തെ ലാബിൽ പരിശോധന നടത്തിയാലും ഔദ്യോഗിക പ്രഖ്യാപനത്തിന് കഴിയില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

സംസ്ഥാനത്തെ നിപ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നൽകിയ സബ്‌മിഷന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയത്. നിപ പോലുള്ള രോഗം വരാൻ എപ്പോൾ വേണമെങ്കിലും സാഹചര്യമുള്ള സംസ്ഥാനമാണ് കേരളം. നിപയുടെ ചികിത്സയ്ക്ക് പ്രോട്ടോകോൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

READ MORE:CM On Thonnakkal Virology Lab Nipah Sample Test നിപ സാമ്പിൾ തോന്നയ്ക്കൽ വൈറോളജി ലാബിൽ അയക്കാത്തത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

കണ്ടെയിൻമെന്‍റ് സോണുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഓൺലൈൻ ക്ലാസുകൾ: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടെയിൻമെന്‍റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്‌കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകള്‍ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ നിർദേശം. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസ് ഐ.എ.എസിന് നിർദേശം നൽകി (Online Classes For Students In Containment Zones).

സാക്ഷരത മിഷന്‍റെ പത്താംതരം തുല്യത പരീക്ഷ ഇപ്പോൾ നടന്നുവരികയാണ്. കണ്ടെയിൻമെന്‍റ് സോണിൽ ഉൾപ്പെട്ട സെന്‍ററുകളിലെയും കണ്ടെയിൻമെന്‍റ് സോണിലെ പരീക്ഷാർഥികളുടെയും പരീക്ഷകൾ പിന്നീട് നടത്തും. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല എന്നും അറിയിപ്പിൽ പറയുന്നു.

READ MORE:Online Classes For Students In Containment Zones: നിപ ജാഗ്രത; കണ്ടെയിൻമെന്‍റ് സോണുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഓൺലൈൻ ക്ലാസുകൾ

Last Updated : Sep 13, 2023, 2:25 PM IST

For All Latest Updates

ABOUT THE AUTHOR

...view details