കോട്ടയം:ജില്ല പഞ്ചായത്ത് ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ യുഡിഎഫ് മനപൂര്‍വ്വം ശ്രമം നടത്തുകയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി. പഞ്ചായത്തിലെ ഓഡിറ്റുമായി ബന്ധപ്പെട്ട് ഭരണ സമിതിക്കെതിരെയുണ്ടായ വിവാദവും ഇത്തരം ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രസിഡന്‍റ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ആരോപണത്തിന് അടിസ്ഥാനം:2020-21 വര്‍ഷത്തില്‍ മതിയായ രേഖകളില്ലാതെ ജില്ല പഞ്ചായത്ത് 13 കോടി രൂപ ചെലവഴിച്ചതായി സംസ്ഥാന ഓഡിറ്റ് വിഭാഗം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിനെതിരെ യുഡിഎഫ് രംഗത്തെത്തിയിരുന്നു. 13 കോടി രൂപ ജില്ല പഞ്ചായത്ത് ചെലവഴിച്ചത് ക്രമപ്രകാരമല്ലെന്നും രേഖകള്‍ ഒന്നുമില്ലാതെയാണ് തുക ചെലവഴിച്ചിരിക്കുന്നതെന്നുമാണ് യുഡിഎഫ് ആരോപണം.