കേരളം

kerala

മറുനാടൻ പൂക്കളെ വെല്ലും കാസർകോട്ടെ ചെണ്ടുമല്ലികൾ

By

Published : Aug 29, 2020, 4:43 PM IST

Updated : Aug 29, 2020, 6:09 PM IST

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിവിധതരം വിളകളുടെ കൃഷികൾക്കിടയിൽ അതിരിടുന്നതിനും കീട നിയന്ത്രണത്തിനുമായാണ് ചെണ്ടുമല്ലി വിത്തിട്ടത്. എന്നാൽ പൂക്കൾ പൂത്തുനിറഞ്ഞത് കർഷകർക്ക് വരുമാനത്തിനൊപ്പം നാട്ടിലെ വിപണികളിൽ മിതമായ നിരക്കിൽ പൂക്കൾ എത്തിക്കാനും സാധിച്ചു

kasargod flower cultivation news  kasargod flower  kasargod  കാസർകോട്  കാസർകോട് ചെണ്ടുമല്ലി  കാസർകോട് പൂ കൃഷി
മറുനാടൻ പൂക്കളെ വെല്ലും കാസർകോട്ടെ ചെണ്ടുമല്ലികൾ

കാസർകോട്: പൂക്കളം അലങ്കരിക്കാൻ ഇത്തവണ നാട്ടുപൂക്കളെ ആശ്രയിക്കുകയാണ് മലയാളികൾ. എന്നാൽ അതിന് പരിഹാരമായി ചെണ്ടുമല്ലി പൂക്കൾ തദ്ദേശീയമായി ലഭ്യമാക്കുകയാണ് കാസർകോട്ടെ കർഷകർ. പെരിയ ചാലിങ്കാലിൽ ദേശീയ പാതയോരത്താണ് കണ്ണിന് കുളിർമയേകി മഞ്ഞപ്പാടം നിറഞ്ഞു നിൽക്കുന്നത്. മറുനാടൻ പൂന്തോട്ടങ്ങളെ അനുസ്‌മരിപ്പിക്കുന്ന കാഴ്‌ചയാണിത്. കൊവിഡ്‌ കാലത്ത് മറുനാടൻ പൂക്കളുടെ വരവില്ലാതായതോടെ ഈ ചെണ്ടുമല്ലികൾ കാസർക്കോട്ടുകാരുടെ പൂക്കളങ്ങളിൽ വലിയ സ്ഥാനം നേടും.

മറുനാടൻ പൂക്കളെ വെല്ലും കാസർകോട്ടെ ചെണ്ടുമല്ലികൾ

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിവിധതരം വിളകളുടെ കൃഷികൾക്കിടയിൽ അതിരിടുന്നതിനും കീട നിയന്ത്രണത്തിനുമായാണ് ചെണ്ടുമല്ലി വിത്തിട്ടത്. എന്തായാലും ചെണ്ടുമല്ലികൾ ഇങ്ങനെ പൂത്ത് നിറഞ്ഞത് കർഷകർക്ക് വരുമാനത്തിനൊപ്പം നാട്ടിലെ വിപണികളിൽ മിതമായ നിരക്കിൽ പൂക്കൾ എത്തിക്കാനാകുമെന്നതും നേട്ടമാണ്. ഓണക്കാലം കഴിയുന്നതോടെ പൂക്കളുടെ വിത്തുകൾ ശേഖരിച്ചു വെക്കും. എന്തായാലും പൂ കൃഷി മികച്ച വരുമാന മാർഗം കൂടിയാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടുത്തെ കർഷകർ.

Last Updated : Aug 29, 2020, 6:09 PM IST

ABOUT THE AUTHOR

...view details