കേരളം

kerala

പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ മാഹി സന്ദര്‍ശനം: സുരക്ഷ ശക്തമാക്കി

By

Published : Feb 8, 2020, 1:29 PM IST

Updated : Feb 8, 2020, 2:37 PM IST

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

KL_KNR_01_8.2.20_Security_KL10004 പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി മാഹി സന്ദര്‍ശിക്കുന്നു  മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി
പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി മാഹി സന്ദര്‍ശിക്കുന്നു

കണ്ണൂര്‍ :പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമിയുടെ സന്ദർശനത്തോടനുബന്ധിച്ച് മാഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി മാഹിയിൽ എത്തിയത്. മാഹിയിൽ എത്തിയ മുഖ്യമന്ത്രിയെ പുതുച്ചേരി മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇ.വത്സരാജിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. കോഴിക്കോട് നിന്നെത്തിയ ബോംബ് സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയായ പള്ളൂർ ഗ്രൗണ്ടിൽ പരിശോധനയും നടത്തി.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി
Last Updated : Feb 8, 2020, 2:37 PM IST

ABOUT THE AUTHOR

...view details