കേരളം

kerala

കണ്ണൂരില്‍ 'ഓണത്തിന് ഒരു കൊട്ട പൂ' പദ്ധതിയുടെ വിളവെടുപ്പ് ആരംഭിച്ചു

By

Published : Aug 29, 2020, 11:51 AM IST

മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളിയാണ് പദ്ധതിയുടെ ജില്ലതല വിളവെടുപ്പ് ഉദ്‌ഘാടനം നിര്‍വഹിച്ചത്. പട്ടാന്നുര്‍ പൂങ്കാവനം പുരുഷ സ്വയം സഹായ സംഘം കൃഷി ചെയ്‌ത സ്ഥലത്താണ് വിളവെടുപ്പ് നടന്നത്.

കണ്ണൂരില്‍ 'ഓണത്തിന് ഒരു കൊട്ട പൂ' പദ്ധതിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം നിര്‍വഹിച്ചു  'ഓണത്തിന് ഒരു കൊട്ട പൂ' പദ്ധതി  വിളവെടുപ്പ് ഉദ്‌ഘാടനം  കണ്ണൂര്‍  കൃഷി വകുപ്പ്‌  onam flower distribution kannur  onam flower distribution  kannur
കണ്ണൂരില്‍ 'ഓണത്തിന് ഒരു കൊട്ട പൂ' പദ്ധതിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം നിര്‍വഹിച്ചു

കണ്ണൂർ: കൃഷി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 'ഓണത്തിന് ഒരു കൊട്ട പൂ' എന്ന പദ്ധതിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി സുമേഷ്‌ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഒരു ലക്ഷം തൈകള്‍ വിവിധ പഞ്ചായത്തുകളിലെ അഞ്ച്‌ ഹെക്‌ടര്‍ സ്ഥലത്തേക്ക് നേരത്തെ വിതരണം ചെയ്‌തിരുന്നു.

കൂടാളി പഞ്ചായത്തില്‍ ഏഴ്‌ ഗ്രൂപ്പുകള്‍ക്കായി 1,400 തൈകളാണ് വിതരണം ചെയ്‌തത്. അതില്‍ പട്ടാന്നുര്‍ പൂങ്കാവനം പുരുഷ സ്വയം സഹായ സംഘം കൃഷി ചെയ്‌ത സ്ഥലത്താണ് വിളവെടുപ്പ് നടന്നത്. നാടന്‍ പൂക്കള്‍ക്കൊപ്പം ഓണക്കാലത്ത് പൂക്കളമൊരുക്കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ചെണ്ടുമല്ലി തോട്ടത്തില്‍ നിന്നുള്ള പൂക്കളും വീടുകളിലേക്ക് വിതരണം ചെയ്‌തു തുടങ്ങി. സര്‍ക്കാര്‍ നഴ്‌സറികളില്‍ ഉല്‍പാദിപ്പിച്ച ഒരു ലക്ഷം ചെണ്ടുമല്ലി ചെടികളാണ് ഇത്തവണ നട്ടുപിടിപ്പിച്ചത്. കൂടാളി പഞ്ചായത്തില്‍ നാല്‌ ഏക്കറില്‍ പൂകൃഷി ഇറക്കിയെങ്കിലും കാലവര്‍ഷത്തെടുതിയും വന്യമൃഗശല്യവും കാരണം പ്രതീക്ഷിച്ച വിളവെടുക്കാന്‍ സാധിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കുടുംബശ്രീ, സംഷകൃഷി, പുരുഷ സ്വയം സഹായ സംഘങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജൂണ്‍ ആദ്യവാരമാണ് ഹൈബ്രിഡ്‌ മല്ലിക കൃഷിയിറക്കിയത്.

ABOUT THE AUTHOR

...view details