ഇടുക്കി: പാലായില്‍ മറുഭാഗത്ത് ആര് മത്സരിച്ചാലും നേരിടാന്‍ തയ്യാറെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മാണി സി കാപ്പന്‍റെ മുന്നണി മാറ്റം ഒരു വ്യക്തിയുടെ നിലപാട് മാറ്റം മാത്രമാണെന്നും ജോസ് കെ മാണി പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ചയ്‌ക്ക് പ്രസക്തിയില്ല. മാണി സി കാപ്പന്‍റെ ജൂനിയര്‍ മാന്‍ഡ്രേക്ക് പരാമര്‍ശത്തിന് അതേ നാണയത്തില്‍ മറുപടി പറയാനില്ലെന്നും പാലായുടേയും കേരള കോണ്‍ഗ്രസിന്‍റെയും സംസ്‌കാരം അതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലായില്‍ ആര് വന്നാലും നേരിടുമെന്ന് ജോസ് കെ മാണി
മാണി സി കാപ്പന്‍റെ മുന്നണി മാറ്റം ഒരു വ്യക്തിയുടെ നിലപാട് മാറ്റം മാത്രമാണെന്നും ജൂനിയര്‍ മാന്‍ഡ്രേക്ക് പരാമര്‍ശത്തിന് മറുപടി പറയാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
പാലായില്‍ ആര് വന്നാലും നേരിടുമെന്ന് ജോസ് കെ മാണി
അതേസമയം എല്‍ഡിഎഫില്‍ ഇതുവരെ സീറ്റ് ചര്‍ച്ച നടന്നിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ എല്‍ഡിഎഫ് മുന്നേറ്റം കേരള കോണ്‍ഗ്രസിന് കൂടി അവകാശപ്പെട്ടതാണെന്നും ജോസ് കെ മാണി പറഞ്ഞു.