കേരളം

kerala

കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു

By

Published : May 16, 2021, 9:33 PM IST

തൊടുപുഴ സ്വദേശി വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യനാണ്(62) മരിച്ചത്.

One died in tree fell on running car in kattappana  തൊടുപുഴ സ്വദേശി വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യനാണ് മരിച്ചത്.  കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു  രണ്ട്‌ പേർക്ക്‌ പരിക്കേറ്റു.  മൂന്നാർ തേക്കടി സംസ്ഥാന പാതയിൽ പുളിയൻമല അപ്പാപ്പൻപാടിക്ക്‌ സമീപം  Near Puliyanmala Appappanpady on Munnar Thekkady State Highway
കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു

ഇടുക്കി:കട്ടപ്പന പുളിയൻമല അപ്പാപ്പൻ പടിയ്ക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. തൊടുപുഴ സ്വദേശി വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യനാണ്(62) മരിച്ചത്. രണ്ട്‌ പേർക്ക്‌ പരിക്കേറ്റു.

ALSO READ:കൊവിഡ്, മഴ...പിന്നാലെ കാട്ടാന ശല്യവും; പൊറുതിമുട്ടി സൂര്യനെല്ലി

മൂന്നാർ തേക്കടി സംസ്ഥാന പാതയിൽ പുളിയൻമല അപ്പാപ്പൻപാടിക്ക്‌ സമീപമാണ്‌ അപകടമുണ്ടായത്‌. വെണ്ടാനത്ത് പി. ഡി. സെബാസ്‌റ്റ്യൻ(71), മകൻ അരുൺകുമാർ 33) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.

മുണ്ടിയെരുമ പി.എച്ച്‌.സിയിൽ ഡോക്ടറായ അരുൺകുമാറിൻ്റെ ഭാര്യ ബ്ലെസിയെ ആശുപത്രിയിൽ എത്തിച്ച ശേഷം തിരികെ തൊടുപുഴയ്‌ക്ക്‌ മടങ്ങും വഴിയാണ്‌ അപകടമുണ്ടാത്‌.

ഏലത്തോട്ടത്തിൽ നിന്ന വൻമരം കടപുഴകി ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളിൽ വീഴുകയായിരുന്നു. കട്ടപ്പന ഫയർഫോഴ്സിൻ്റെയും നെടുംങ്കണ്ടം ഫയർഫോഴ്സിൻ്റെയും നേതൃത്വത്തിൽ കാർ വെട്ടിപൊളിച്ചാണ്‌ ആളുകളെ പുറത്തെടുത്തത്.

ഉടൻ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും സൂസമ്മ മരിച്ചു. സൂസമ്മ കാറിന്റെ പിൻസീറ്റിലാണ്‌ ഇരുന്നത്‌. അപകട വിവരമറിഞ്ഞ്‌ എത്തിയ ഡി.വൈ.എഫ്‌.ഐ പ്രവർത്തകരാണ്‌ രക്ഷാ പ്രവറത്തനത്തിന്‌ നേതൃത്വം നലകിയത്‌.

കാർ വെട്ടിപൊളിച്ച്‌ ഡി.വൈ.എഫ്‌.ഐ ഹെൽപ്പ്‌ ഡെസ്‌ക്ക്‌ വാഹനത്തിലാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഒരു മണിക്കുറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

ABOUT THE AUTHOR

...view details