കേരളം

kerala

ETV Bharat / state

മാങ്കുളത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്കില്ല; ഓണ്‍ലൈന്‍ പഠനത്തിന് വഴിയില്ലാതെ വിദ്യാര്‍ഥികള്‍

നെറ്റ്‌വര്‍ക്ക് സംവിധാനത്തിന്‍റെ വ്യാപ്‌തിക്കുറവ്‌ ഇന്‍റര്‍നെറ്റ് സേവനത്തേയും പ്രതികൂലമായി ബാധിക്കുന്നു.

മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നില്ല  ഓണ്‍ലൈന്‍ പഠനം വഴിമുട്ടി വിദ്യാര്‍ഥികള്‍  ഓണ്‍ലൈന്‍ പഠനം  no mobile network student's education affects  no mobile network
മാങ്കുളത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്കില്ല; ഓണ്‍ലൈന്‍ പഠനം വഴിമുട്ടി വിദ്യാര്‍ഥികള്‍

By

Published : Aug 1, 2020, 5:02 PM IST

ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ പലമേഖലകളിലും മതിയായ മൊബൈല്‍ നെറ്റ്‌വര്‍ക്ക്‌ ലഭിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം വഴിമുട്ടി വിദ്യാര്‍ഥികള്‍. നെറ്റ്‌വര്‍ക്ക് സംവിധാനത്തിന്‍റെ വ്യാപ്‌തിക്കുറവ്‌ ഇന്‍റര്‍നെറ്റ് സേവനത്തേയും പ്രതികൂലമായി ബാധിക്കുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിവിധ കോഴ്‌സുകള്‍ പഠക്കുന്നവരും സ്‌കൂള്‍ വിദ്യാര്‍ഥികളും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ബിഎസ്‌എന്‍എല്‍ നെറ്റ്‌വര്‍ക്ക് സംവിധാനത്തെയാണ് മാങ്കുളത്തെ കൂടുതല്‍ ആളുകളും ആശ്രയിക്കുന്നത്. ചില സ്വകാര്യ കമ്പനികളുടെ നെറ്റ്‌വര്‍ക്ക് സേവനങ്ങളുണ്ടെങ്കിലും പരിമിതമായാണ് അവയുടെ ലഭ്യതയെന്നും പ്രദേശവാസികള്‍ പറയുന്നു. സ്വകാര്യ മൊബൈല്‍ കമ്പനികളും ബിഎസ്എന്‍എലും നെറ്റ്‌വര്‍ക്കിന്‍റെ വ്യാപ്‌തി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

മാങ്കുളത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്കില്ല; ഓണ്‍ലൈന്‍ പഠനം വഴിമുട്ടി വിദ്യാര്‍ഥികള്‍

ABOUT THE AUTHOR

...view details