കേരളം

kerala

മുഖ്യമന്ത്രി യൂറോപ്പിലേക്ക്‌ പുറപ്പെട്ടു: ഒപ്പം മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും

By

Published : Oct 4, 2022, 1:36 PM IST

ആദ്യം പോകുന്നത് നോര്‍വെയിലേക്ക്. പിന്നീട് ഇംഗ്ലണ്ടും വെയ്‌ൽസും സന്ദര്‍ശിക്കും. യാത്ര ഒക്‌ടോബർ 12നകം പൂർത്തിയാക്കും

Kerala CM leaves for Europe  മുഖ്യമന്ത്രി  മുഖ്യമന്ത്രി നോർവെ യാത്ര  മുഖ്യമന്ത്രി യൂറോപ്പ് പര്യടനം  നോർവെയിലേക്ക് യാത്ര തിരിച്ച് മുഖ്യമന്ത്രി  മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പ് പര്യടനത്തിന്  Pinarayi Vijayan and ministers left for Europe  Europe tour Pinarayi Vijayan and ministers  Chief Minister Pinarayi Vijayan Europe tour  europe tour pinarayi  pinarayi europe tour  chief minister europe tour  നോർവെ യാത്ര മുഖ്യമന്ത്രി  യൂറോപ്പ് പര്യടനം മുഖ്യമന്ത്രി
മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പ് പര്യടനത്തിന് പുറപ്പെട്ടു

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പ് പര്യടനത്തിനായി പുറപ്പെട്ടു. ആദ്യം നോര്‍വെയിലേക്കാണ് പോകുന്നത്. നെടുമ്പാശ്ശേരിയിൽ നിന്നും ഇന്ന് പുലർച്ചെ 3.45നാണ് സംഘം യാത്ര തിരിച്ചത്. മന്ത്രിമാരായ പി രാജീവും, വി അബ്‌ദുറഹിമാനുമാനും ഒപ്പമുണ്ട്.

ഇംഗ്ലണ്ടും വെയ്‌ൽസുമാണ് സന്ദര്‍ശിക്കുന്ന മറ്റ് രണ്ടിടങ്ങള്‍. സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും രാജ്യങ്ങളിലെ ഐടി കമ്പനികൾ സന്ദർശിക്കുന്നതിനും ആയുർവേദ, ടൂറിസം മേഖലകളിലെ പങ്കാളികളെ കാണുന്നതിനും വിദ്യാഭ്യാസ മാതൃകകൾ മനസിലാക്കുന്നതുമാണ് സന്ദർശനത്തിന് പിന്നിലെ ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യാത്ര ഒക്‌ടോബർ 12നകം പൂർത്തിയാക്കാനാണ് തീരുമാനം.

ശനിയാഴ്‌ച (ഒക്‌ടോബർ 1) മുതൽ യാത്ര ആരംഭിക്കാൻ പദ്ധതി ഇട്ടിരുന്നെങ്കിലും മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍റെ ആരോഗ്യനില വഷളായതിനെ തുടർന്ന് കോടിയേരിയെ സന്ദർശിക്കാൻ വിദേശയാത്ര മുഖ്യമന്ത്രി നീട്ടിവക്കുകയായിരുന്നു. തിങ്കളാഴ്‌ച (ഒക്‌ടോബർ 3) കണ്ണൂരിൽ കോടിയേരിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്.

Also read: കോടിയേരിയെ സന്ദര്‍ശിക്കാന്‍ യൂറോപ്പ് യാത്ര നീട്ടി മുഖ്യമന്ത്രി

ABOUT THE AUTHOR

...view details