ആലപ്പുഴ: സർക്കാർ നിർദേശം ലംഘിച്ച് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് യോഗം ചേർന്നു. കൊവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ കൂടുന്ന പൊതുപരിപാടികൾ മാറ്റിവെക്കണമെന്ന സർക്കാർ നിർദേശം ലംഘിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് യോഗം ചേർന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണമാണ് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസായ ആർ. ശങ്കർ കോൺഗ്രസ് ഭവനിൽ നടന്നത്.
സർക്കാർ നിർദേശം ലംഘിച്ച് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് യോഗം - violation of the government directive in alappuzha
സംസ്ഥാനത്ത് വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാഷ്‌ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ള സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന പൊതുപരിപാടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു, മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ എ.എ ഷുക്കൂർ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിന്നുള്ള നൂറുകണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുത്തത്. യാതൊരുവിധ ആരോഗ്യ - പ്രതിരോധ മുൻകരുതലുകളും സ്വീകരിക്കാതെയായിരുന്നു യോഗം ചേർന്നത്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാഷ്‌ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ള സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന പൊതുപരിപാടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ നിർദേശം നിലനിൽക്കേ അത് ലംഘിച്ചുകൊണ്ട് കഴിഞ്ഞ ദിവസം എറണാകുളത്ത് സിഐടിയു യോഗം ചേർന്നതും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.