കേരളം

kerala

ക്രിസ്‌മസ് ആശംസയുമായി യൂറോപ്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍

By

Published : Dec 25, 2020, 6:55 PM IST

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ക്രിസ്‌മസ് ആശംസ നേര്‍ന്നത്.

ക്രിസ്മസ് ആശംസയുമായി റൊണാള്‍ഡോ വാര്‍ത്ത  ആശംസയുമായി ഫുട്‌ബോള്‍ താരങ്ങള്‍ വാര്‍ത്ത  ronaldo with merry christmas news  greetings from football players news
റൊണാള്‍ഡോയും കുടുംബവും

ഹൈദരാബാദ്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും ക്രിസ്മസ് ആശംസകൾ നേര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പെണ്‍ സുഹൃത്ത് ജോർജീന റോഡ്രിഗസിനും കൂട്ടികള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് യുവന്‍റസിന്‍റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ആശംസകള്‍ നേര്‍ന്നത്. സ്നേഹവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ക്രിസ്മസ് ആശംസിക്കുന്നു എന്ന കുറിപ്പോടെയാണ് റൊണാൾഡോയുടെ ട്വീറ്റ്.

ചെൽസിയുടെ കൈ ഹാവെർട്‌സും ലിവർപൂളിന്‍റെ തിയാഗോ അൽകന്‍ട്രയും ലിവര്‍പൂളിന്‍റെ മുഹമ്മദ് സലയും റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസ്, അത്‌ലറ്റിക്കോ മാഡ്രിഡ് താരം ലൂയി സുവാരിസ് തുടങ്ങിയവര്‍ ഉള്‍പ്പെടെ സാമൂഹ്യമാധ്യമത്തിലൂടെ ആശംസകള്‍ നേര്‍ന്നു. കൊവിക് പശ്ചാത്തലത്തില്‍ കരുതലോടെ വേണം ആഘോഷമെന്ന മുന്‍ കരുതല്‍ നല്‍കാനും പല താരങ്ങളും മറന്നില്ല.

For All Latest Updates

ABOUT THE AUTHOR

...view details