കേരളം

kerala

ഉറി: ദി സര്‍ജിക്കല്‍ സ്‍ട്രൈക്ക് ടീം വീണ്ടും വരുന്നു; സയൻസ് ഫിക്ഷൻ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

By

Published : Jan 11, 2021, 1:36 PM IST

ദി ഇമ്മോർട്ടൽ അശ്വഥാമ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വിക്കി കൗശലാണ് നായകൻ. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് റോണി സ്ക്രൂവാലയാണ്

സയൻസ് ഫിക്ഷൻ ചിത്രം വിക്കി കൗശൽ വാർത്ത  ഉറി ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് സിനിമ വാർത്ത  സയൻസ് ഫിക്ഷൻ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വാർത്ത  ദി ഇമ്മോർട്ടൽ അശ്വഥാമ ഫസ്റ്റ് ലുക്ക് വാർത്ത  റോണി സ്ക്രൂവാല ദി ഇമ്മോർട്ടൽ അശ്വഥാമ വാർത്ത  ദി ഇമ്മോർട്ടൽ അശ്വഥാമ ആദിത്യ ധർ വാർത്ത  ആദിത്യ ധർ വിക്കി കൗശൽ വാർത്ത  വിക്കി കൗശൽ ദി ഇമ്മോർട്ടൽ അശ്വഥാമ വാർത്ത  the immortal aswatthama first look out news  vicky kaushal aditya dhar news  vicky kaushal Ronnie Screwvala news  the immortal aswatthama first look news
ഉറി: ദി സര്‍ജിക്കല്‍ സ്‍ട്രൈക്ക് ടീം വീണ്ടും വരുന്നു

മഹാഭാരതത്തിലെ കഥാപാത്രത്തെ ആസ്‌പദമാക്കി ബോളിവുഡിൽ സയൻസ് ഫിക്ഷൻ ഒരുങ്ങുന്നു. വേറിട്ട പ്രകടനവും പ്രമേയവും അവതരിപ്പിച്ച് ബോളിവുഡ് യുവനടന്മാരിൽ ശ്രദ്ധേയനായ വിക്കി കൗശലാണ് ചിത്രത്തിലെ നായകൻ. ദി ഇമ്മോർട്ടൽ അശ്വഥാമ എന്ന ടൈറ്റിലിലൊരുങ്ങുന്ന ഹിന്ദി ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ടാണ് സിനിമ പ്രഖ്യാപിച്ചത്.

അഭിനയത്തിനൊപ്പം സാങ്കേതികവിദ്യയെ കൂടുതൽ അറിയാൻ സഹായിക്കുന്ന ചിത്രമായിരിക്കും ഇതെന്നും ഒരു നടനെന്ന നിലയിൽ തനിക്ക് പുതിയ അവസരം കൂടിയാണ് ദി ഇമ്മോർട്ടൽ അശ്വഥാമയെന്നും ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം വിക്കി കൗശൽ കുറിച്ചു.

ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്കിലൂടെ ദേശീയ അവാർഡ് നേടിയ സംവിധായകൻ ആദിത്യ ധർ ആണ് ദി ഇമ്മോർട്ടൽ അശ്വഥാമയും സംവിധാനം ചെയ്യുന്നത്. റോണി സ്ക്രൂവാലയാണ് നിർമാതാവ്. ആദിത്യ ധർ- വിക്കി കൗശൽ കൂട്ടുകെട്ടിലൊരുങ്ങിയ ഉറി: ദി സര്‍ജിക്കല്‍ സ്‍ട്രൈക്കിന്‍റെ നിർമാതാവും റോണി സ്ക്രൂവാലയായിരുന്നു. ഈ വർഷം തന്നെ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കും. 2022ൽ ദി ഇമ്മോർട്ടൽ അശ്വഥാമ റിലീസിനെത്തുമെന്നാണ് സൂചന.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details