കേരളം

kerala

ETV Bharat / sitara

മത്സ്യകന്യകയെപ്പോലെ മനം കവര്‍ന്ന് ദീപിക

ഒരു പ്രമുഖ ലൈഫ്‌സ്റ്റൈല്‍ മാസികക്കായി നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം ആരാധകരുമായി പങ്കുവെച്ചത്

Glamor photoshoot images of Bollywood star actress Deepika Padukone  മത്സ്യകന്യകയെപ്പോലെ മനം കവര്‍ന്ന് ദീപിക  ബോളിവുഡ് താരസുന്ദരി നടി ദീപിക പദുക്കോണ്‍  ബോളിവുഡ് താരസുന്ദരി  ലൈഫ്‌സ്റ്റൈല്‍ മാസിക  Glamor photoshoot images  Bollywood star actress Deepika Padukone  Deepika Padukone
മത്സ്യകന്യകയെപ്പോലെ മനം കവര്‍ന്ന് ദീപിക

By

Published : Mar 9, 2020, 3:09 PM IST

ബോളിവുഡ് താരസുന്ദരി നടി ദീപിക പദുക്കോണിന്‍റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. ഒരു പ്രമുഖ ലൈഫ്‌സ്റ്റൈല്‍ മാസികക്കായി നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം ആരാധകരുമായി പങ്കുവെച്ചത്. പേസ്റ്റല്‍ നിറത്തിലുള്ള വേഷത്തില്‍ കടല്‍തീരത്ത് നില്‍ക്കുമ്പോള്‍ മത്സ്യകന്യകയാണോയെന്ന് തോന്നിപ്പോകും.

വ്യത്യസ്ത പേസ്റ്റല്‍ നിറങ്ങള്‍ ചേര്‍ന്ന വേഷത്തിലും സ്വിം സ്യൂട്ടിലുമാണ് താരത്തെ ചിത്രങ്ങളില്‍ കാണാനാകുക. ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങള്‍ പോലും ഹൃദയം കീഴടക്കുന്നുവെന്നാണ് ആരാധകര്‍ താരത്തിന് നല്‍കിയ കമന്‍റ്. രണ്‍വീറും ഈ വേഷം പരിഗണിക്കണമെന്ന രസകരമായ കമന്‍റുകളും ചിലര്‍ ഫോട്ടോക്ക് താഴെ കുറിച്ചിട്ടുണ്ട്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തരംഗമാണ്.

ABOUT THE AUTHOR

...view details