കേരളം

kerala

ഉറക്കം വരാത്ത സ്ത്രീയാണോ? ഉറക്കക്കുറവ് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

By ETV Bharat Kerala Team

Published : Nov 15, 2023, 10:37 AM IST

നിങ്ങള്‍ ആവശ്യത്തിന് ഉറങ്ങാറുണ്ടോ ? ഉറക്കക്കുറവുള്ള സത്രീകളില്‍ പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠനം.ഇന്ന് മുതല്‍ തന്നെ ഉറങ്ങി തുടങ്ങൂ. ഇല്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് കനത്ത പ്രത്യാഘാതങ്ങള്‍( sleep loss may have leads to type 2dyabetis)

Lack of sleep increases diabetes risk in women  sleeoloss health risk  sleep loss in wmen may gradually prevents insulin  ഉറക്കക്കുറവ് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന്  ആര്‍ത്തവവിരാമമായ സ്ത്രീകളില്‍ ഉറക്കക്കുറവ്  we need 9 hour sleep in aday  clumbia university study about sleep and daibetes  menopuse women have more problms  columbia university study about sleep loss  menopause women more risk
Etv BharatLack of sleep increases diabetes risk in women: Study

ന്യൂയോര്‍ക്ക്:സ്ത്രീകള്‍, പ്രത്യേകിച്ച് ആര്‍ത്തവം നിലച്ചവര്‍ ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍ അത് പ്രമേഹത്തിലേക്ക് നയിച്ചേക്കാമെന്ന് പഠനം. ദിവസം ഒന്നരമണിക്കൂര്‍ വീതം തുടര്‍ച്ചയായി ആറ് ആഴ്ച ഉറക്കം കുറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്നതിന് മുന്‍പുള്ള ശരീരത്തിലെ ഇന്‍സുലില്‍ നിലയില്‍ 12ശതമാനം വര്‍ദ്ധനയുണ്ടാകുമെന്നാണ് കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ആര്‍ത്തവവിരാമമായ സ്ത്രീകളില്‍ ഉറക്കക്കുറവ് ഉയര്‍ത്തുന്ന വെല്ലുവിളി പതിനഞ്ച് ശതമാനത്തില്‍ അധികമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രാത്രിയില്‍ ഏഴ് മുതല്‍ ഒന്‍പത് വരെ മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഡയബറ്റിസ് കെയര്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചെറിയ ഉറക്കക്കുറവ് ആറ് ആഴ്ച തുടര്‍ന്നാല്‍ സ്ത്രീകളില്‍ പ്രമേഹ സാധ്യത വര്‍ദ്ധിക്കുമെന്ന പഠനം ആദ്യമായാണ് പുറത്ത് വരുന്നത്. ഉറക്കമില്ലായ്മ സ്ത്രീകളില്‍ പുരുഷന്‍മാരേക്കാള്‍ ഹൃദ്രോഗ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന പഠനം നേരത്തെ പുറത്ത് വന്നിട്ടുണ്ട്, ജീവിതത്തില്‍ പല കാരണങ്ങള്‍ കൊണ്ടും സ്ത്രീകളുടെ ഉറക്കശീലങ്ങളില്‍ പല കാലത്തും പല മാറ്റങ്ങളും വരുന്നുണ്ട്. ഗര്‍ഭം ധരിക്കല്‍, കുട്ടികളെ വളര്‍ത്തല്‍ ആര്‍ത്തവ വിരാമം എന്നിവ സ്ത്രീകളിലെ ഉറക്ക ശീലങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് കൊളംബിയ സര്‍വകലാശാല വഗാലോസ് കോളജ് ഓഫ് ഫിസിഷ്യന്‍ ആന്‍ഡ് സര്‍ജന്‍സിലെ ന്യൂട്രീഷണല്‍ മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ മേരി പിയറി സെന്‍റ് ഓങ് ചൂണ്ടിക്കാട്ടുന്നു.

പുരുഷന്‍മാരെ അപേക്ഷിച്ച് മതിയായ തോതില്‍ സ്ത്രീകള്‍ക്ക് ഉറക്കം കിട്ടുന്നില്ല. പഠനത്തിനായി ആരോഗ്യമുള്ള 38 സ്ത്രീകളെയാണ് തെരഞ്ഞെടുത്തത്. ഇവരില്‍ 11 പേര്‍ ആര്‍ത്തവം നിലച്ചവരാണ്. ഇവര്‍ ദിവസവും ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരുമാണ്. രണ്ട് ഘട്ടങ്ങളായാണ് സ്ത്രീകളെ പഠന വിധേയമാക്കിയത്. ആദ്യഘട്ടത്തില്‍ ഇവരോട് ശരിക്കുറങ്ങാന്‍ പറഞ്ഞു. പിന്നീട് ഒന്നരമണിക്കൂര്‍ വൈകിയുറങ്ങാനും നിര്‍ദ്ദേശിച്ചു. അതായത് ആകെ ഉറക്കം ആറ് മണിക്കൂറായി കുറയ്ക്കാനായിരുന്നു നിര്‍ദ്ദേശം. രണ്ട് ഘട്ടങ്ങളും ആറാഴ്ച വീതം നീണ്ടു നിന്നു. ഇതോടെ ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം പതിനഞ്ച് ശതമാനത്തോളം കുറഞ്ഞു, ആര്‍ത്തവവിരാമമായ സ്ത്രീകളില്‍ ഇത് 20ശതമാനത്തിലേറെ ആയിരുന്നു. അതേസമയം ശരീരത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി തന്നെ നിലനിന്നു.

കൂടുതല്‍ സമയം പ്രവര്‍ത്തിക്കേണ്ടി വരുന്നത് ഇന്‍സുലിന്‍ ഉത്പാദന കോശങ്ങള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഇത് ക്രമേണ അവയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നു, ഇത്ക്രമേണ പ്രമേഹത്തിലേക്ക് നയിക്കുന്നുവെന്നും പഠനം പറയുന്നു. ഉറക്കക്കുറവ് മൂലമുള്ള ഇന്‍സുലിന്‍ ഉത്പാദനം കുറയുന്നതും വയറിലെ കൊഴുപ്പ് വര്‍ദ്ധിക്കുന്നത് മൂലമല്ലെന്നും പഠനം വ്യക്തമാക്കുന്നു. ശരീരത്തിലെ കൊഴുപ്പിലുണ്ടാകുന്ന മാറ്റങ്ങളെല്ലാം ടെപ്പ്2 ഡയബറ്റിസിന് കാരണമാകുന്നുവെന്നും സെന്‍റ് ഓങ് പറഞ്ഞു.

Also Read;കൂര്‍ക്കംവലി ഹൃദയതാളം തെറ്റിച്ചേക്കാമെന്ന് പഠനം ; ഗവേഷകര്‍ പറയുന്നത്

ABOUT THE AUTHOR

...view details