കേരളം

kerala

പശ്ചിമ ബംഗാളില്‍ പൊള്ളലേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം

By

Published : Dec 5, 2019, 2:43 PM IST

മാള്‍ഡ ജില്ലയിലെ ധന്താല - ചക്ലമോർ പ്രദേശത്താണ് സംഭവം. മരിച്ച സ്‌ത്രീയെ തിരിച്ചറിയാനായിട്ടില്ല.

bengal rape case latest news  malda rape case latest news  rape latest news  മാള്‍ഡ പീഡനം വാര്‍ത്ത  പശ്ചിമ ബംഗാളില്‍ പീഡനം
പശ്ചിമ ബംഗാളില്‍ പൊള്ളലേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം

മാള്‍ഡ:പശ്‌ചിമ ബംഗാളില്‍ സ്‌ത്രീയെ ശാരീരികമായി ഉപദ്രവിച്ചശേഷം തീകൊളുത്തി. മാള്‍ഡ ജില്ലയിലെ ഇംഗ്ലീഷ് ബസാർ പൊലീസ് സ്റ്റേഷന്‍റെ അധികാരപരിധിയിലുള്ള ധന്താല - ചക്ലമോർ പ്രദേശത്താണ് സംഭവം. നാട്ടുകാരാണ് ഒരു മാവിന്‍ തോട്ടത്തില്‍ പൊള്ളലേറ്റ നിലയില്‍ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പശ്ചിമ ബംഗാളില്‍ പൊള്ളലേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം

യുവതിയെ ശാരീരികമായ ഉപദ്രവിച്ചശേഷം കത്തിച്ചതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അതേസമയം മരിച്ച സ്‌ത്രീയെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനയച്ചു.

ABOUT THE AUTHOR

...view details