കേരളം

kerala

By

Published : Jun 12, 2021, 5:45 PM IST

ETV Bharat / international

മെഹുല്‍ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ ഹൈക്കോടതി

ചോക്‌സി രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് കോടതി നടപടി.

Mehul Choksi  Mehul Choksi denied bail  Dominica High Court  പിഎൻബി തട്ടിപ്പ്‌ കേസ്‌  മെഹുൽ ചോക്‌സി  ഡൊമിനിക്കൻ ഹൈക്കോടതി  മെഹുല്‍ ചോക്‌സിക്ക് ജാമ്യം നിഷേധിച്ചു
മെഹുല്‍ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ ഹൈക്കോടതി

ആന്‍റിഗ്വ: പിഎൻബി തട്ടിപ്പ്‌ കേസ്‌ പ്രതി മെഹുൽ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ ഹൈക്കോടതി. ചോക്‌സി രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. ഡൊമിനിക്കയുമായി ചോക്‌സിക്ക് യാതൊരു ബന്ധവുമില്ലെന്നും രാജ്യം വിടുന്നത് തടയുന്ന ഒരു വ്യവസ്ഥയും കോടതിക്ക് നടപ്പാക്കാൻ കഴിയില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

മജിസ്‌ട്രേറ്റ് ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്നാണ് ചോക്‌സി ഹൈക്കോടതിയെ സമീപിച്ചത്. ചോക്‌സി‌യെ തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാകും. ഡൊമിനിക്കൻ പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്കെറിറ്റ് ചോക്‌സിയെ ഇന്ത്യൻ പൗരൻ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് കോടതി വിധി.

READ MORE: പ്രീതി ചോക്സിയുടെ പങ്കിന് തെളിവ്,വായ്‌പ തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കും

പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപ തട്ടിയെടുത്തെന്നാണ് ചോക്‌സിക്കെതിരായ കേസ്. ഇന്ത്യ വിട്ട ശേഷം 2018 മുതൽ താമസിച്ചിരുന്ന ആന്‍റിഗ്വയിൽനിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മെഹുൽ ചോക്‌സി ഡൊമിനിക്കയിൽ പിടിയിലായത്.

ABOUT THE AUTHOR

...view details