കേരളം

kerala

By

Published : Oct 12, 2019, 4:07 AM IST

Updated : Oct 12, 2019, 3:50 PM IST

ETV Bharat / international

ചൗദരി ഷുഗര്‍മില്‍ അഴിമതിക്കേസ്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി റിമാൻഡിൽ

ചൗദരി ഷുഗര്‍മില്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍എബി) കോടതി  14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്

ചൗദരി ഷുഗര്‍മില്‍ അഴിമതിക്കേസ്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്തി അറസ്റ്റില്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍എബി) കോടതി റിമാന്‍ഡ് ചെയ്തു. ചൗദരി ഷുഗര്‍മില്‍ അഴിമതിക്കേസില്‍ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അല്‍ അസീസിയ മില്‍ കേസില്‍ നവാസ് ഷെറീഫ് ഏഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. കോട്ട് ലഖ്‌പത് ജയിയിലാണ് അദ്ദേഹം കഴിയുന്നത്. കസ്റ്റഡിയിലെടുത്ത ശേഷം അന്വേഷണ സംഘം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

റിമാന്‍ഡ് ഉത്തരവിനെത്തുടര്‍ന്ന് ഷെറീഫിനെ ലാഹോറിലെ എന്‍എബി ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്തു. റിമാന്‍ഡ് കാലാവധിക്ക് ശേഷം ഒക്ടോബര്‍ 25ന് ഷെറീഫിനെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. പഞ്ചസാര കയറ്റുമതിക്ക് സബ്സിഡിയെന്ന പേരില്‍ കോടിക്കണക്കിന് രൂപ തട്ടിയെടുക്കാനായി ചൗദരി ഷുഗര്‍ മില്ലിനെ ഷെറീഫ് കുടുംബം ഉപയോഗപ്പെടുത്തിയെന്നാണ് കേസ്. ഇതേ കേസുമായി ബന്ധപ്പെട്ട് മകള്‍ മറിയം നവാസും അനന്തരവന്‍ യൂസഫ് അബ്ബാസും റിമാന്‍ഡില്‍ കഴിയുകയാണ്.

Last Updated : Oct 12, 2019, 3:50 PM IST

ABOUT THE AUTHOR

...view details