കേരളം

kerala

By

Published : May 27, 2020, 8:23 PM IST

ETV Bharat / international

സൈന്യത്തോട് സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്

നിലവിലുള്ള സാഹചര്യത്തെ ശാസ്‌ത്രീയമായി കൈകാര്യം ചെയ്യണമെന്നും സൈനിക പോരാട്ടത്തിനായി സജ്ജരായിരിക്കണമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. സൈനിക പരിശീലനങ്ങള്‍ നടത്തുക, സൈനിക ദൗത്യങ്ങള്‍ നടത്താനുള്ള സൈന്യത്തിന്‍റെ കഴിവ് മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്നും ചൈനീസ് പ്രസിഡന്‍റ് നിര്‍ദേശം നല്‍കി

As tension escalates with India, Xi asks PLA to step up war preparedness  Xi Jinping  സൈന്യത്തോട് സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ട് ഷീജിന്‍ പിങ്  ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം  ചൈന
സൈന്യത്തോട് സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്‍റ് ഷീജിന്‍ പിങ്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരവെ സൈന്യത്തോട് പോരാട്ടത്തിനായി സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെയും സായുധ പൊലീസ് സേനയുടെയും പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രസിഡന്‍റിന്‍റെ നിര്‍ദേശം. നിലവിലുള്ള സാഹചര്യത്തെ ശാസ്‌ത്രീയമായി കൈകാര്യം ചെയ്യണമെന്നും സൈനിക പോരാട്ടത്തിനായി സജ്ജരായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക പരിശീലനങ്ങള്‍ നടത്തുക, സൈനിക ദൗത്യങ്ങള്‍ നടത്താനുള്ള സൈന്യത്തിന്‍റെ കഴിവ് മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളിലെയും സൈനിക സംഘര്‍ഷം നിലനില്‍ക്കവെയാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ പ്രസ്‌താവന. അതേസമയം ചൊവ്വാഴ്‌ച ഡല്‍ഹിയില്‍ സൈനിക മേധാവികളുമായി പ്രതിരോധ മന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബുധനാഴ്‌ച രാവിലെ ആര്‍മി കമാന്‍ഡര്‍മാരുടെ കോണ്‍ഫറന്‍സും നടന്നിരുന്നു.

പിഎല്‍എയുടെ 13ാമത് പഞ്ചവല്‍സര പദ്ധതി അവസാനിക്കുന്ന വര്‍ഷമാണ് 2020. കൊവിഡ് മഹാമാരിയെ നേരിടാന്‍ തയ്യാറെടുക്കണമെന്നും, ശക്തമായ പോരാട്ടത്തിനായി ആസൂത്രണം ചെയ്യുകയും പ്രവര്‍ത്തിക്കുകയും വേണമെന്നും യോഗത്തിനിടെ അദ്ദേഹം പറഞ്ഞു. പ്രധാന ചുമതലകള്‍ പൂര്‍ത്തിയാക്കണമെന്നും ശേഷി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന്യത്തിന്‍റെ നിര്‍മാണത്തിനായി 14ാം പഞ്ചവല്‍സര പദ്ധതി ആവിഷ്‌കരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ എട്ട് ഉന്നത മേധാവികള്‍ പ്രസംഗിച്ചു. മഹാമാരിയുടെ പ്രതിരോധവും, കൊവിഡ് സാഹചര്യത്തില്‍ പോരാട്ടത്തിനുള്ള പരിശീലനം ശക്തിപ്പെടുത്തണമെന്നുമായിരുന്നു മേധാവിമാരുടെ അഭിപ്രായം.

ABOUT THE AUTHOR

...view details