കേരളം

kerala

ഭീതിയൊഴിയാതെ കൊവിഡ് ; ആകെ വൈറസ് ബാധിതര്‍ 3.67 കോടി

By

Published : Oct 9, 2020, 3:45 PM IST

ലോകത്ത് ഏറ്റവുമധികം കേസുകളും മരണങ്ങളും നേരിട്ട രാജ്യമാണ് യുഎസ്. ഇത് യഥാക്രമം 78,33,763, 2,17,738.

Global COVID-19 tracker  coronavirus vaccine alliance  coronavirus pandemic  stage of clinical trials  COVID-19  Corona Virus  ലോകത്ത് കൊവിഡ് ഭീതിയൊഴിയുന്നില്ല; ആകെ വൈറസ് ബാധിതര്‍ 3.67 കോടിയായി  ലോകത്ത് കൊവിഡ് ഭീതിയൊഴിയുന്നില്ല  ആകെ വൈറസ് ബാധിതര്‍ 3.67 കോടിയായി  കൊവിഡ് -19  കൊറോണ വൈറസ്
ലോകത്ത് കൊവിഡ് ഭീതിയൊഴിയുന്നില്ല; ആകെ വൈറസ് ബാധിതര്‍ 3.67 കോടി

ഹൈദരാബാദ്: ലോകത്ത് മഹാമാരിയായി പടര്‍ന്നുപിടിച്ച കൊവിഡ് ബാധ ശമനമില്ലാതെ തുടരുന്നു. ഓരോ ദിവസം കഴിയുന്തോറും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി മൂന്നരലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,67,61,333 ആയി ഉയര്‍ന്നു. ഇതുവരെ 10,66,956 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുന്നുണ്ട്. 2,76,73,862 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

ലോകത്തെ കൊവിഡ് കണക്കുകള്‍

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, സ്‌പെയിന്‍, അര്‍ജന്റീന, പെറു, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധ കൂടുതലായുള്ളത്. ലോകത്ത് ഏറ്റവുമധികം കേസുകളും മരണങ്ങളും നേരിട്ട രാജ്യമാണ് യുഎസ്. ഇത് യഥാക്രമം 78,33,763, 2,17,738. കൊവിഡ് ബാധ നിയന്ത്രിക്കുന്നതിനായി ബാറുകൾ, റെസ്റ്റോറന്‍റുകൾ, കാസിനോകൾ, നൈറ്റ്ക്ലബ്ബുകൾ, സ്പാകൾ എന്നിവ അടച്ചുപൂട്ടാൻ കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ ഉത്തരവുണ്ടായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70,496 പുതിയ അണുബാധകൾ ഇന്ത്യ റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 964 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണങ്ങൾ 106,490 ആയി.

ABOUT THE AUTHOR

...view details