കേരളം

kerala

യാത്രയ്ക്കിടെ തകര്‍ത്താടി ഷെയിന്‍ നിഗം : ശ്രദ്ധേയമായി 'പെണ്ണേ പണ്ണേ'

By

Published : Jun 12, 2022, 10:26 AM IST

Ullasam movie first song: ഉല്ലാസത്തിലെ ആദ്യ ഗാനം 'പെണ്ണേ പെണ്ണേ' പുറത്ത്

Penne Penne song  Ullasam movie  Ullasam movie first song  തകര്‍ത്താടി ഷെയിന്‍ നിഗം  ശ്രദ്ധേയമായി പെണ്ണേ പണ്ണേ  Ullasam Trailer  Ullasam TeaseShane Nigam about Pranav Mohanlal meet  Choreographer Baba Bhaskar debut in Malayalam  Ullasam stars  Ullasam crew  ഉല്ലാസത്തിലെ ആദ്യ ഗാനം
യാത്രക്കിടെ തകര്‍ത്താടി ഷെയിന്‍ നിഗം: ശ്രദ്ധേയമായി പെണ്ണേ പണ്ണേ

Ullasam movie first song: ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമായെത്തുന്ന 'ഉല്ലാസ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'പെണ്ണേ പെണ്ണേ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്‌. 4.05 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഗാന രംഗത്തില്‍ യാത്രയ്‌ക്കിടെയുള്ള വിവാഹ ആഘോഷത്തില്‍ പങ്കുചേരുന്ന ഷെയിന്‍ നിഗത്തെയും നായികയെയുമാണ് കാണാനാവുക.

Penne Penne song: ഷെയിന്‍ നിഗത്തിന്‍റെ നൃത്തച്ചുവടുകള്‍ ഗാനത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ ഷെംബകരാജ്‌, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം.

Ullasam Trailer | Ullasam Teaser: അടുത്തിടെ ചിത്രത്തിന്‍റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. മനോഹരമായൊരു പ്രണയ ചിത്രമാകും 'ഉല്ലാസം' എന്നാണ് ട്രെയ്‌ലര്‍ നല്‍കിയ സൂചന. നേരത്തെ ചിത്രത്തിന്‍റെ ടീസറും പുറത്തിറങ്ങിയിരുന്നു.

Shane Nigam about Pranav Mohanlal meet: ബസില്‍ യാത്ര ചെയ്യുന്ന ഷെയിന്‍റെ കഥാപാത്രം, തന്‍റെ ഹിമാലയന്‍ യാത്രയെക്കുറിച്ചും അതിനിടെ പ്രണവ്‌ മോഹന്‍ലാലിനെ കണ്ടുമുട്ടിയതും വിവരിക്കുന്നത് ടീസറിലുണ്ട്. പ്രണവിന് പിന്നീട് എവിടെ പോകണമെങ്കിലും താന്‍ ഇല്ലാതെ പറ്റില്ലെന്ന്‌ ഷെയിന്‍ ബഡായി പറയുന്നതും കാണാം.

Choreographer Baba Bhaskar debut in Malayalam: ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്‌തമായ രൂപത്തിലും ഭാവത്തിലുമാണ് ഉല്ലാസത്തില്‍ ഷെയിന്‍ നിഗം പ്രത്യക്ഷപ്പെടുന്നത്‌. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. തെന്നിന്ത്യന്‍ സിനിമകളിലെ പ്രശസ്‌ത നൃത്ത സംവിധായകന്‍ ബാബ ഭാസ്‌കര്‍ നൃത്ത ചുവടുകള്‍ ഒരുക്കിയ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകയും 'ഉല്ലാസ'ത്തിനുണ്ട്‌.

Also Read: 'അവനിപ്പോള്‍ എവിടെ പോകണമെങ്കിലും ഞാന്‍ ഇല്ലാതെ പറ്റൂല'; ഹിമാലയത്തില്‍ വച്ച്‌ പ്രണവിനെ കണ്ട കഥ പറഞ്ഞ്‌ ഷെയിന്‍

Ullasam stars: നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും മറ്റും പ്രശസ്‌തയായ പവിത്ര ലക്ഷ്‌മിയാണ് നായിക. ബേസില്‍ ജോസഫ്‌, അജു വര്‍ഗീസ്‌, ദീപക്‌ പറമ്പോല്‍, ലിയോണ ലിഷോയ്‌, ജോജി, നയന, അംബിക, അപ്പുക്കുട്ടി തുടങ്ങിയവരും അണിനിരക്കുന്നു.

Ullasam crew: നവാഗതനായ ജീവന്‍ ജോജോ ആണ് സംവിധാനം. കൈതമറ്റം ബ്രദേഴ്‌സിന്‍റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്‌റ്റി കൈതമറ്റം എന്നിവരാണ് നിര്‍മാണം. പ്രവീണ്‍ ബാലകൃഷ്‌ണനാണ് തിരക്കഥയെഴുതിയിരിക്കുന്നത്. 'അരവിന്ദന്‍റെ അതിഥികള്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ്‌ ഫിലിപ്പ് ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സമീറ സനീഷാണ് വസ്‌ത്രാലങ്കാരം, മേക്ക് അപ്പ് : റഷീദ്‌ അഹമ്മദ്‌.

ABOUT THE AUTHOR

...view details